ഫാ. ഡേവീസ് ചിറമേല്‍ അമേരിക്ക സന്ദര്‍ശിക്കുന്നു

1:14pm 12/3/2016

ജോയിച്ചന്‍ പുതുക്കുളം
frchiramel_pic
മയാമി: സ്വന്തം കിഡ്‌നി ദാനം ചെയ്തതിലൂടെ ജീവകാരുണ്യത്തിന്റെ ആള്‍രൂപമായി മാറിയ കിഡ്‌നി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ സ്ഥാപകനും ചെയര്‍മാനുമായ ഫാ. ഡേവീസ് ചിറമേല്‍ അമേരിക്ക സന്ദര്‍ശിക്കുന്നു. മാര്‍ച്ച് 11-ന് ന്യൂയോര്‍ക്കിലെത്തുന്ന ഫാ. ഡേവീസ് ചിറമേല്‍ ഏപ്രില്‍ എട്ടിനു നാട്ടിലേക്ക് മടങ്ങും. അമേരിക്കയിലുടനീളം വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും.

വിവിധ പള്ളികളില്‍ നോമ്പുകാല ധ്യാനത്തില്‍ നേതൃത്വം നല്‍കുന്നതോടൊപ്പം കിഡ്‌നി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയ്ക്ക് പിന്തുണയുമായി മയാമിയില്‍ ആരംഭംകുറിച്ച ‘വണ്‍ ഡോളര്‍ റെവല്യൂഷന്‍ യു.എസ്.എ’യുടെ പ്രവര്‍ത്തനം വിവിധ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുകയെന്നതും ലക്ഷ്യമുണ്ട്. ഒരാഴ്ച ഒരു ഡോളര്‍ വീതം, ഒരു വര്‍ഷം 52 ഡോളര്‍ നല്‍കിയാല്‍ ഒരു വൃക്കരോഗിക്ക് ഒരാഴ്ചത്തെ സൗജന്യ ഡയാലിസിസ് നാട്ടില്‍ നല്‍കുകയെന്നതാണ് ‘വണ്‍ ഡോളര്‍ റെവല്യൂഷന്‍ യു.എസ്.എ’ വിഭാവനം ചെയ്യുന്നത്.

മാര്‍ച്ച് 11 മുതല്‍ 13 വരെ ന്യൂയോര്‍ക്ക്, മാര്‍ച്ച് 14 മുതല്‍ 22 വരെ സൗത്ത് ഫ്‌ളോറിഡ, മാര്‍ച്ച് 23 മുതല്‍ 29 വരെ ഓര്‍ലാന്റോ, താമ്പാ, മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 2 വരെ ന്യൂയോര്‍ക്ക്, ഏപ്രില്‍ 3 മുതല്‍ 18 വരെ ഹൂസ്റ്റണ്‍, ഡാലസ് എന്നിവടങ്ങളിലാണ് വിവിധ പരിപാടികള്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സുനില്‍ തൈമറ്റം (305 776 7752), ജോര്‍ജ് വെല്‍സ് മയാമി (305 798 4637), രാജു പള്ളത്ത് ന്യൂയോര്‍ക്ക് (732 429 9529), ജോര്‍ജ് കാക്കനാട്ട് ഹൂസ്റ്റണ്‍ (281 723 8520), സന്തോഷ് ഐപ്പ് ഹൂസ്റ്റണ്‍ (832 964 8016).