ഫിലഡല്‍ഫിയ സ്‌ക്കൂളുകളില്‍ മുസ്ലീം പെരുന്നാളുകള്‍ക്ക് അവധി നല്‍കും

– പി.പി.ചെറിയാന്‍
Eid_ul_fitr_

ഫിലാഡല്‍ഫിയ: ഫിലഡല്‍ഫിയ സ്‌ക്കൂളുകളില്‍ രണ്ടു മുസ്ലീം പെരുന്നാള്‍ ദിനങ്ങള്‍ കൂടി അവധിദിനമായി പ്രഖ്യാപിച്ചു ഈ അല്‍ഫിത്തര്‍, ഈദ് അല്‍ അദ്ദ എന്നീ പെരുന്നാള്‍ ദിനങ്ങള്‍ക്കാണ് അവധി നല്‍കുന്നതെന്ന് മേയര്‍ ജിം കെന്നി, കൗണ്‍സില്‍മാന്‍ കര്‍ട്ടിസ് ജോണ്‍, ഫിലഡല്‍ഫിയ സ്‌ക്കൂള്‍ ഡിസ്ട്രിക്റ്റ് സുപ്രണ്ട് ഡോ.വില്യം ഹൈറ്റ് എന്നിവര്‍ മെയ് 31ന് പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

2016-2017 വര്‍ഷത്തിലാണ് ഈ തീരുമാനം നടപ്പാക്കുക എന്ന് മേയര്‍ പറഞ്ഞു.
കഴിഞ്ഞ ജനുവരിയില്‍ കൗണ്‍സില്‍ ഐക്യകണ്‌ഠേന ഈ തീരുമാനം അംഗീകരിച്ചിരുന്നുവെങ്കിലും ഔദ്യോഗീകമായി ഇന്നലെയാണ് പ്രഖ്യാപനം നടത്തിയത്.
ഫിലഡല്‍ഫിയ സിറ്റി മതസ്വാതന്ത്ര്യം അനുവദിക്കുന്നതില്‍ എന്നും മുന്‍പന്തിയിലാണെന്നും, നിരവധി മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്കും, മാതാപിതാക്കള്‍ക്കും ഈ തീരുമാനം സന്തോഷകരമായിരിക്കുമെന്നും സൂപ്രണ്ട് അഭിപ്രായപ്പെട്ടു