ഫോമാ ജോയിന്റ് ട്രഷറര്‍ സ്ഥാനത്തേക്ക് ജോമോന്‍ കളപ്പുരയ്ക്കലിനെ എന്‍ഡോഴ്‌സ് ചെയ്തു

22/2/2016
ജോയിച്ചന്‍ പുതുക്കുളം
Jomonkalapurackel_pic1

റ്റാമ്പാ: സംഭവബഹുലമായ കര്‍മ്മവീഥിയിലൂടെ പതിറ്റാണ്ടിന്റെ പ്രവര്‍ത്തന പരിചയം കൈമുതലാക്കി പൊതുപ്രവര്‍ത്തനം നടത്തു ശ്രീ ജോമോന്‍ കളപ്പുരയ്ക്കല്‍ ഫോമാ ജോയിന്റ് ട്രഷറര്‍ സ്ഥാനക്കേക്ക് വരുത് സംഘടനയുടെ കെ’ുറപ്പിനു കരുത്തേകുമെു ഫ്‌ളോറിഡയിലെ വിവിധ അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

ഏറ്റെടുത്ത ജോലിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ടുള്ള നിരവധി കര്‍മ്മപരിപാടികള്‍ ജോമോന്റെ നേതൃത്വത്തില്‍ നടി’ുണ്ട്. തുടര്‍ും ഫോമയുമായി ആലോചിച്ച് നൂതന പരിപാടികള്‍ ആവിഷ്‌കരിക്കാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെ് ജോമോന്‍ പ്രസ്താവിച്ചു. വ്യക്തമായ ദീര്‍ഘവീക്ഷണത്തോടുകൂടി വെല്ലുവിളികള്‍ കരുത്താക്കി സംഘടനയെ നയിക്കും- ജോമോന്‍ കൂ’ിച്ചേര്‍ത്തു.

ഫോമയുടെ ഫ്‌ളോറിഡയിലെ പ്രഥമ ആര്‍.വി.പി, നാഷണല്‍ കമ്മിറ്റി മെമ്പര്‍, ഫ്‌ളോറിഡാ ഫോമാ ടാലന്റ് ഷോ കവീനര്‍, എം.എ.സി.എഫ് വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ സേവനം അനുഷ്ഠിച്ചി’ുണ്ട്. കൂടാതെ ടാമ്പാ നാടകവേദി, മറ്റ് ഇതര സാംസ്‌കാരിക വേദികള്‍ തുടങ്ങിയവയുമായും സഹകരിച്ച് പ്രവര്‍ത്തിച്ചി’ുണ്ട്.

വിഭാഗീതയില്ലാത്ത പ്രവര്‍ത്തനവും, കൃത്യമായ നീതിബോധവും, കറതീര്‍ സാമൂഹിക പ്രതിബദ്ധതയും ജോമോന്‍ കളപ്പുരയ്ക്കലിനു സാധിക്ക’െ എ് എം.എ.സി.എഫ് ഭാരവാഹികള്‍ ആശംസിച്ചു.

യോഗത്തില്‍ പ്രസിഡന്റ് ടോമി മ്യാല്‍ക്കരപ്പുറത്ത്, സെക്ര’റി രാജീവ് നായര്‍, മറ്റു ഭാരവാഹികളായ രേഹി മാത്യു, ഷീലാ ഷാജു, ഷീലാക്കു’ി, ബിജോയ് മാത്യു, സജി കരിമ്പൂര്‍, ഫാ. ടോംസ ചാക്കോ, ടി. ഉണ്ണികൃഷ്ണന്‍, രാജീവ് നായര്‍, സാല്‍മോന്‍ മാത്യു, ഷോണി ഏബ്രഹാം തുടങ്ങിയവര്‍ സംബന്ധിച്ചു.

സജി കരിമ്പൂര്‍ അറിയിച്ചതാണിത്.