09:29 pm 23/10/2016
ന്യൂയോര്‍ക്ക്: ഫ്രണ്ട്സ് ഓഫ് തിരുവല്ലയുടെ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ 2016-ലെ വാര്‍ഷിക കമ്മിറ്റി അഡ്വ. സക്കറിയ കരുവേലിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വച്ചു തിരുവല്ലയുടെ വിവിധ ഭാഗങ്ങളിലുള്ള കോളനികളെ കേന്ദ്രീകരിച്ച് നിര്‍ദ്ധനരായ എഴുപത് വയസ്സിനു മുകളിലുള്ളവര്‍ക്ക് പെന്ഷന് പദ്ധതി ആവിഷ്കരിക്കുന്നു. തുടക്കം എന്ന നിലയില്‍ മാസംതോറും ഒരു വര്‍ഷത്തേക്ക് പത്തു നിര്‍ധനര്‍ക്ക് 500 രൂപ വീതം പെന്ഷന് നല്കാന് കമ്മിറ്റി തീരുമാനിച്ചു.
യോഗത്തില്‍ സെക്രട്ടറി ഫിലിപ്പ് മഠത്തില്‍ എല്ലാവരേയും സ്വാഗതം ചെയ്തു. പരിപാടിയെ പിന്തുണച്ചുകൊണ്ട് ഏബ്രഹാം വര്‍ഗീസ്, സജി ഏബ്രഹാം, കുഞ്ഞ് മാലിയില്‍, വര്‍ഗീസ് രാജന്, ഡോ. ജേക്കബ് തോമസ്, ജേക്കബ് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്മാന് ജേക്കബ് ഏബ്രഹാം പദ്ധതിയുടെ ആദ്യ സംഭാവന നല്കി ഉദ്ഘാടനം നിര്‍വഹിച്ചു. തിരുവല്ലയെ പ്രതിനിധീകരിച്ച് മന്ത്രിയായ മാത്യു ടി. തോമസിനെ യോഗം അനുമോദിച്ചു.