02.19 AM 29/10/2016
തിരുവനന്തപുരം: ബംഗളൂരു കോടതി വിധി വന്ന കേസിൽ തനിക്ക് സമൻസ് ലഭിച്ചില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. നിയമസഭയിലെ മീഡിയാ റൂമിൽ വിളിച്ച് ചേർത്ത വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കേസ് ഗൗരവമായി എടുക്കാത്തത് തന്റെ ഭാഗത്തു നിന്നും വന്ന പിഴവായി വേണമെങ്കിൽ പറയാം. ബംഗളൂരുവിൽ രജിസ്റ്റർ ചെയ്ത സോളാർ കേസിൽ പരാതിയിലോ മൊഴിയിലോ എഫ്ഐആറിലോ പണം തട്ടിയതിൽ തനിക്ക് പങ്കുള്ളതായി പറഞ്ഞിട്ടില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.