ന്യൂഡല്‍ഹി: ഡല്‍ഹിയുടെ പുതിയ പൊലീസ് കമീഷണറായി അലോക് കുമാര്‍ വര്‍മ ചുമതലയേറ്റു. ബി.എസ് ബസ്സി വിരമിച്ചതിനെ തുടര്‍ന്നാണ് മുതിര്‍ന്ന ഐ.പി.എസ് ഓഫീസര്‍ അലോക് കുമാര്‍ ഇന്ന് ചുമതലയേറ്റത്. ജെഎന്‍യു വിഷയം കൈകാര്യം ചെയ്തതിന്റെ പേരില്‍ വ്യാപക വിമര്‍ശം നേരിടുന്നതിനിടയാണ് ബസ്സിയുടെ വിരമിക്കല്‍.
കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ഡല്‍ഹി സര്‍ക്കാറുമായി വിവിധ വിഷയത്തില്‍ തര്‍ക്കത്തിലായിരുന്നു ബസ്സി.1979 ബാച്ച് ഐ.പി.എസ് ഓഫീസറാണ്് ബസ്സിയുടെ പിന്‍ഗാമിയായ വര്‍മ. തിഹാര്‍ ജയിലിലെ ഡയറക്ടര്‍ ജനറലായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. പൊലീസിലെ ഭരണ വകുപ്പില്‍ കമീഷണറായതിനു ശേഷമാണ് 2014 ആഗസ്റ്റ് ആറിന് തീഹാര്‍ ജയിലില്‍ ഡി.ജി ആയി നിയമിതനായത്. ഡല്‍ഹി പൊലീസിലെ ഒട്ടേറെ തസ്തികകളില്‍ അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.