തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 22 സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക ബി.ജെ.പി പ്രഖ്യാപിച്ചു. മുതിര്‍ന്ന നേതാവ് ഒ. രാജഗോപാല്‍ നേമത്തും സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ വട്ടിയൂര്‍ക്കാവിലും മത്സരിക്കും.
ശോഭാ സുരേന്ദ്രന്‍ പാലക്കാടും കെ. സുരേന്ദ്രന്‍ മഞ്ചേശ്വരത്തും ജനവിധി തേടും. മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ കഴക്കൂട്ടത്താണ് മത്സരിക്കുക. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ ജോര്‍ജ് കുര്യനെയാണ് ബി.ജെ.പി രംഗത്തിറക്കിയിരിക്കുന്നത്.