05:00 PM 20/05/2016
കൊടുങ്ങല്ലൂര്‍: തെരഞ്ഞെടുപ്പ് വിജയാഹ്ളാദ പ്രകടനത്തിനിടെ ബി.ജെ.പി-സി.പി.എം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ ബി.ജെ.പി പ്രവര്ത്തകന് മരിച്ചു. എടവിലങ്ങ് സ്വദേശി പ്രമോദാണ് (33) മരിച്ചത്. ഇതില്‍ പ്രതിഷേധിച്ച് ശനിയാഴ്ച തൃശൂര്‍ ജില്ലയില്‍ ഹര്‍ത്താലിന് ബി.ജെ.പി ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താല്‍.
ബി.ജെ.പിയുടെ സജീവ പ്രവര്‍ത്തകനായ പ്രമോദ് ഗള്‍ഫിലാണ് ജോലി ചെയ്യുന്നത്. വോട്ട് ചെയ്യാനായി ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. സി.പി.എമ്മിന്‍െറ ആഹ്ളാദ പ്രകടനം വാഹന റാലിയായി കടന്നു പോകുന്ന വഴിയില്‍ കണ്ട ബി.ജെ.പി പ്രവര്‍ത്തകരെ ജില്ലയില്‍ പലയിടത്തും ആക്രമിച്ചിട്ടുണ്ടെന്ന് ജില്ലാ പ്രസിഡന്റ് എ. നാഗേഷ് പറഞ്ഞു. പ്രമോദ് വിവാഹിതനാണ്. മൃതദേഹം തൃശൂര്‍ അശ്വിനി ആശുപത്രി