08:24am 21/02/2016
ബെര്‍ലിന്‍ ചലച്ചിത്രമേളയില്‍ ജയരാജ് ചിത്രം ‘ഒറ്റാലി’ന് പുരസ്കാരം ജനറേഷന് കെ പ്ലസിലെ മികച്ച ചിത്രത്തിനുള്ള ക്രിസ്റ്റല്‍ ബിയര്‍ പുരസ്കാരമാണ് ഒറ്റാലിന് ലഭിച്ചത്. മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും മികച്ച തിരക്കഥ,? പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും ഒറ്റാല് നേടിയിരുന്നു. കൂടാതെ കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരവും പ്രേക്ഷക പുരസ്കാരവും ചിത്രം കരസ്ഥമാക്കിയിരുന്നു. ആന്റണ്‍ ചെക്കോവിന്റെ ‘വാങ്കാ’ എന്ന ചെറുകഥയുടെ ചലച്ചിത്രാവിഷ്കാരമാണ് ഒറ്റാല്.
പ്രകൃതിയുടെയും സംഗീതത്തിന്റെയും പ്രഗത്ഭരായ അഭിനേതാക്കളുടെയും അപ്രതിരോദ്ധ്യ ബിംബങ്ങളാല്‍ ചിത്രം തങ്ങളെ സ്പര്‍ശിച്ചെന്ന് പുരസ്കാരം പ്രഖ്യാപിച്ചുകൊണ്ട് ജൂറി വിലയിരുത്തി. ദേശീയ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. മുംബൈ ചലച്ചിത്രമേളയിലും പുരസ്കാരങ്ങള്‍ നേടി.