ബേത്ത്ലേഹിമില്‍ നിന്നും അപൂര്‍വ രൂപം കണ്ടെത്തി

02:46pm 29/2/2016
1456727343_1456727343_christ

ബേത്ത്ലേഹം: യേശുവിന്റെ ജന്മസ്ഥലത്തെ പള്ളിയില്‍നിന്ന് അപൂര്‍വ രൂപം കണ്ടെത്തി. വെള്ളി, പിച്ചള, കല്ലുകള്‍ എന്നിവ കൊണ്ടുള്ളതാണിത്.എന്നാല്‍ ഇതിലുള്ളത് ആരുടെ രൂപമാണെന്ന കാര്യത്തില്‍ ഗവേഷകര്‍ക്കിടെ തര്‍ക്കമുണ്ട്. കന്യക മറിയാം, മാലാഖ, വിശുദ്ധര്‍ ഇവരിലാരെങ്കിലുമാകാം ചിത്രത്തില്‍.ഇതിന്റെ പഴക്കം സംബന്ധിച്ചും കൂടുതല്‍ അന്വേഷണം വേണ്ടിവരും. പലസ്തീന്റെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിലായിരുന്നു ഗവേഷണം.
രണ്ടു മാസം മുമ്പാണ് അപൂര്‍വ രൂപം കണ്ടെത്തിയതെന്നു പലസ്തീന്‍ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് സിയാദ് അല്‍ ബന്‍ഡാക് അറിയിച്ചു. കൂടുതല്‍ നിരീക്ഷണങ്ങള്‍ക്കുശേഷം ഇത് പൊതുദര്‍ശനത്തിനു വയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.