ഭിന്നശേഷിയുള്ളവര്‍ക്കായി കെ.എച്ച്.എന്‍.എ കേരളത്തില്‍ ധനസഹായം നല്‍കി

7.30 PM 27-05-2016
KHNA_sahayam_pic
ജോയിച്ചന്‍ പുതുക്കുളം
ഷിക്കാഗോ: കുന്നംകുളം കൈപ്പറമ്പ് ആസ്ഥാമാക്കി പ്രവര്‍ത്തിക്കുന്ന വിഭിന്ന വൈഭവ വികസന വേദിയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന കുട നിര്‍മ്മാണ യൂണീറ്റിനുവേണ്ടി കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക സമാഹരിച്ച പ്രവര്‍ത്തന മൂലധനം പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍, സംഘടനയുടെ അധ്യക്ഷന്‍ ഷാജിക്ക് കൈമാറി. തുടര്‍ന്ന് നടത്തിയ ആശംസാ പ്രസംഗത്തില്‍ വൈകല്യങ്ങളെ വൈഭമാക്കി മാറ്റിയെടുക്കാന്‍ സംഘടന നടത്തുന്ന വിവിധ കര്‍മ്മപരിപാടികളെ പ്രശംസിക്കുകയും, കൂടാതെ അമേരിക്കന്‍ ഹിന്ദു മലയാളി സമൂഹത്തിന്റെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു.

വികസനവേദിയുടെ സംസ്ഥാന സെക്രട്ടറി സുഭാഷ്, സംസ്ഥാന സമിതിയംഗം പ്രകാശ്, ട്രഷറര്‍ പി.എം മുകുന്ദന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ ഷാജി സ്വാഗതം ആശംസിക്കുകയും, ലൈല നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. സതീശന്‍ നായര്‍ അറിയിച്ചതാണിത്.