09.09 AM 28/10/2016
ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ രണ്ട് ജയ്ഷ്ഇ മുഹമ്മദ് ഭീകരരെ സൈന്യം പിടികൂടി. കാഷ്മീരിലെ ബാരാമുള്ള ജില്ലയില്‍നിന്നാണ് ഇവര്‍ പിടിയിലായത്. 46 രാഷ്ട്രീയ റൈഫിള്‍സിന്റെ പ്രത്യേക സംഘം നടത്തിയ റെയ്ഡിലാണ് ഭീകരര്‍ പിടിയിലായത്. ഇവരില്‍നിന്ന് എകെ 47 തോക്കുകളും ഗ്രനേഡ് ലോഞ്ചറുകളും പിസ്റ്റളുകളും പിടിച്ചെടുത്തു.