12:30 PM 20/10/2016
ഭുവനേശ്വര്‍: ഒഡിഷയിൽ തീപിടിത്തത്തെ തുടർന്ന് 21 പേർ മരിച്ച സംഭവത്തിൽ ഭുവനേശ്വർ എസ്.യു.എം ആശുപത്രി ട്രസ്റ്റി പൊലീസില്‍ കീഴടങ്ങി. ആശുപത്രി നടത്തിപ്പുകാരായ ശിക്ഷ്യ ഓ അനുസന്ധാന്‍ ജീവകാരുണ്യ എന്ന സംഘടനയുടെ ട്രസ്റ്റി മനോജ് നായക് ആണ് ഒഡിഷ ഖണ്ഡഡഗിരി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.
സംഭവം നടന്ന് മൂന്നു ദിവസത്തിന് ശേഷമാണ് മനോജ് നായക് കീഴടങ്ങിയതെന്ന് പൊലീസ് കമീഷണര്‍ വൈ.ബി ഖുരാനിയ മാധ്യമങ്ങളോട് പറഞ്ഞു. ട്രസ്റ്റിയെ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്തുവരികയാണ്. ദുരന്ത ദിവസം ഒളിവിൽ പോയ മനോജ് നായകിനും ഭാര്യ സസ്വതി ദാസിനും എതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
തീപിടിത്തവുമായി ബന്ധപ്പെട്ട് നാല് ആശുപത്രി ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.