മകളുടെ കൊലയാളിയെ അച്ഛന്‍ കോടതിയിലിട്ട് തല്ലിച്ചതച്ചു

02:19PM 3/6/2016

മകളുടെ കൊലയാളിയെ അച്ഛന്‍ കോടതിയിലിട്ട് തല്ലിച്ചതച്ചു. അമേരിക്കയിലെ ഒഹിയോവിലാണ് സംഭവം. പതിനെട്ടുകാരിയായ മകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ആളെയാണ് പെണ്‍കുട്ടിയുടെ അച്ഛന്‍ കോടതി മുറിയില്‍ വെച്ച് ആക്രമിച്ചത്.
കൊലയാളിയായ മൈക്കല്‍ മാഡിസനെയാണ് പെണ്‍കുട്ടിയുടെ പിതാവ് വാന്‍ ടെറി ആക്രമിക്കാന്‍ ശ്രമിച്ചത്. മൂന്നുപേരെയാണ് മൈക്കഇ ഗാഡിസണ്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. 18കാരിയായ ഷിറെള്‍ഡ ടെറി, 38കാരിയായ ആംഞ്ചെല ഡെസ്‌കിന്‍, 28 കാരിയായ ശെതിഷ ശീലെ എന്നിവരെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്.
ഒഹിയോ കോടതി കൊലപാതകിക്ക് വധശിക്ഷ വിധിച്ചു. ഇയാളെ ജയിലിലേക്ക് തിരിച്ചു കൊണ്ടു പോകുന്നതിനിടെയാണ് പെണ്‍കുട്ടിയുടെ പിതാവ് ഇയാളെ ആക്രമിക്കാന്‍ ശ്രമിച്ചത്.
2013ലായിരുന്നു കേസിനാസ്പദമായ സംഭവം. കൗമാരക്കാരിയടക്കം മൂന്നു പേരേയും തട്ടിക്കൊണ്ടു പോയ മാഡിസണ്‍ ഇവരെ കൊലപ്പെടുത്തി ബാഗുകളിലാക്കി ഉപേക്ഷിക്കുകയായിരുന്നു.