09:57am 02/3/2016
മലപ്പുറം: പാണ്ടിക്കാട് കെ.എസ്.ആര്‍.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരം. ഇന്നു പുലര്‍ച്ചെ 3.30ന് സംസ്ഥാന പാതകള്‍ കൂടിചേരുന്ന പാണ്ടിക്കാട് ജംങ്ഷനിലായിരുന്നു അപകടം.
കണ്ണൂര്‍ സ്വദേശി റമീസ്, വയനാട് സ്വദേശി മനോജ് എന്നിവരാണ് മരിച്ചത്. ഇരുവരും അപകടത്തില്‍പ്പെട്ട ലോറിയിലെ ഡ്രൈവറും ക്ലീനറുമാണ്. ലോറിയില്‍ ഉണ്ടായിരുന്ന മൂന്നാമത്തെ ആള്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ അമ്മയും കുഞ്ഞും അടക്കമുള്ളവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.