മലപ്പുറം മങ്ങാട്ടുമുറി സ്‌കൂള്‍ അടച്ചുപൂട്ടി

11:10am 7/6/2016

download (3)
മലപ്പുറം: മങ്ങാട്ടുമുറി എ.എം.എല്‍.പി സ്‌കൂള്‍ അടച്ചുപൂട്ടി. രാവിലെ ഏഴു മണിയോടെ എ.ഇ.ഒ ആഷിഷിന്റെ നേതൃത്വത്തില്‍ എത്തിയ ഉദ്യോഗസ്‌ഥരാണ്‌ സ്‌കൂള്‍ പൂട്ടിയത്‌. ഓഫീസ്‌ മുറിയുടെ താഴ്‌ തകര്‍ത്താണ്‌ ഉദ്യോഗസ്‌ഥര്‍ അകത്ത്‌ കടന്നത്‌. രേഖകള്‍ എടുത്തശേഷം സ്‌കൂളിന്റെ ഓഫീസ്‌ പൂട്ടി സീല്‍ ചെയ്‌തു.
അതേസമയം സ്‌കൂള്‍ അടച്ചുപൂട്ടുന്നിതിനെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ നടക്കുകയാണ്‌. സ്‌കൂള്‍ പൂട്ടാന്‍ എത്തിയ ഉദ്യോഗസ്‌ഥരെ എസ്‌.എഫ്‌.ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. ഇവരെ പോലീസ്‌ ബലം പ്രയോഗിച്ച്‌ നീക്കി.
കോടതി ഉത്തരവിനെ തുടര്‍ന്നാണ്‌ സ്‌കൂള്‍ പൂട്ടി മുദ്രവെച്ചത്‌. കഴിഞ്ഞ ആഴ്‌ച്ച സ്‌കൂള്‍ പൂട്ടാനെത്തിയ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക്‌ പ്രതിഷേധത്തെ തുടര്‍ന്ന്‌ പിന്‍വാങ്ങേണ്ടി വന്നിരുന്നു. പുതുതായി പ്രവേശനം നേടിയ 19 കുട്ടികളുള്‍പ്പെടെ 68 കുട്ടികളാണ്‌ ഈ സ്‌കൂളില്‍ പഠിക്കുന്നത്‌.