09:46 am 31/10/2016
റിയാദ്: അല്‍ ആലിയ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയും കാഞ്ഞിരപ്പള്ളി പന്തിരുവേലില്‍ ജോബി മാത്യുവിേന്റയും ദീപയുടേയും മകളുമായ അല്‍വിയ (8) റിയാദിനടുത്ത് അല്റയാനിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. മാതാപിതാക്കളായ ജോബിയും ദീപയും ഏക സഹോദരന് ആല്‍വിനും പരിക്കുകളോടെ രക്ഷപ്പെട്ടു. വ്യാഴാഴ്ച ദീപയുടെ സഹോദരിയെ കാണുന്നതിനായി അല്‍ബാഹയില്‍ പോയി മടങ്ങിവരും വഴി വെള്ളിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. അല്‍ റയാന് ബിഷ റോഡില്‍ വച്ചു വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വണ്ടിയുടെ പുറകിലെ സീറ്റില്‍ ഉറങ്ങുകയായിരുന്ന അല്‍വിയ പുറത്തേക്ക് തെറിച്ചു വീണാതാണു മരണത്തിന് കാരണം. അല്വിയയുടെ ഇരട്ട സഹോദരനായ ആല്വിന് മാതാപിതാക്കളോടൊപ്പം അത്ഭുതകരമായി രക്ഷപ്പെട്ടു.
അപടകം നടന്ന ഉടന്‍ ആംബലന്‍സ് എത്തി എല്ലാവരേയും അല്‍ റയാന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അല്‍വിയ മരണപ്പെടുകയായിരുന്നു. റിയാദ് കാര്പെറ്റ്സിലാണ് ജോബി ജോലി ചെയ്യുന്നത്. ദീപ ശുമൈസി ആശുപത്രിയില്‍ നഴ്സാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായുള്ള സഹായങ്ങള്‍ക്ക് ബന്ധുക്കളും സുഹൃത്തുക്കളും സാമൂഹ്യ പ്രവര്‍ത്തകരും ശ്രമം തുടങ്ങിയിട്ടുണ്ട്.
റിപ്പോര്‍ട്ട്: റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍