മലയാളി ഹിന്ദു മണ്ഡലത്തിന് നവ സാരഥ്യം

12:05pm 17/3/2016

ജോയിച്ചന്‍ പുതുക്കുളം
hindumandalam_pic2
ന്യൂയോര്‍ക്ക് : ട്രൈസ്‌റ്റേറ്റ് വാസികളുടെ ഹൈന്ദവ കൂട്ടായ്മ ആയ മലയാളി ഹിന്ദു മണ്ഡലത്തിന് (മഹിമ) പുതിയ സാരഥികളെ തിരഞ്ഞെടുത്തു. ശ്രി കൊച്ചുണ്ണി ഇളവന്‍ മഠം (പ്രസിഡന്റ്) ,ശ്രി ശബരിനാഥ് നായര്‍ (ജനറല്‍ സെക്രടറി), ശ്രിമതി സ്മിതാ മേനോന്‍ (ട്രഷറര്‍) ശ്രി രവീന്ദ്രന്‍ വേലിക്കെട്ടില്‍ (വൈസ് പ്രസിഡന്റ് ) ശ്രിമതി ശാലിനി രാജേന്ദ്രന്‍ (ജോയിന്റ് സെക്രടറി ) എന്നിവരാണ് പുതിയ ഭാരവാഹികള്‍ . എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി താമര രാജീവ് , ഡോ. വല്‍സ മാധവ് , ഡോ . ഗീത മേനോന്‍ ,വിനോദ് പ്രീത് , രഘു പി നായര്‍ , സുരേഷ് ഷണ്മുഖം എന്നിവരെയും തിരഞ്ഞെടുത്തു .

പ്രവാസി ഹൈന്ദവ കുടുംബങ്ങളിലെ നിറ സാന്നിധ്യമായി മാറാന്‍ കഴിഞ്ഞ ദശകങ്ങളിലെ പ്രവര്‍ത്തന മികവു കൊണ്ട് സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ട് . സാംസ്‌കാരിക വൈജാത്യങ്ങള്‍ക്കിടയില്‍ ,സ്‌നേഹത്തിന്റെയും മുല്യത്തിന്റെയും പ്രതീകമായ് യുവതയുടെ ചേതന ഉള്‍ക്കൊണ്ടു തന്നെ പ്രവര്‍ത്തനങ്ങളില്‍ എന്നും മഹിമ വേറിട്ട് നില്‍ക്കുന്നു .

ഭാരതീയ സംസ്‌കൃതി ഉയര്‍ത്തി പിടിച്ചുകൊണ്ടു വന്ദ്യ ഗുരുക്ക•ാര്‍ തെളിയിച്ച പാതയിലുടെ സംഘടനയെ നയിക്കുമെന്ന് പുതിയ ഭാരവാഹികള്‍ അറിയിച്ചു . മഹിമ നടത്തുന്ന മാനുഷിക കാരുണ്യ പ്രവര്‍ത്തനങ്ങളിലും ,മറ്റു സാംസ്‌കാരിക ആഘോഷങ്ങളിലും , എന്നെത്തെയും പോലെ ഏവരുടെയും അകമഴിഞ്ഞ സഹായ സഹകരണങ്ങള്‍ ഉണ്ടാകണം എന്നും പുതിയ നേതൃത്വം അഭ്യര്‍ഥിച്ചു .

സുധാകരന്‍ പിള്ളയാണ് പുതിയ ട്രുസ്റ്റി ബോര്‍ഡ് ചെയര്‍ . ബാഹുലേയന്‍ രാഘവന്‍ , വിനോദ് കെയര്‍കെ എന്നിവര്‍ ട്രസ്റ്റി ബോര്‍ഡ് അംഗങ്ങള്‍ ആണ് . ഡോ .ഉണ്ണികൃഷ്ണന്‍ തമ്പി എക്‌സ് ഒഫീഷ്യോ . ശ്രി രാജു നാണു , ഡോ . ധീരജ് കമലം എന്നിവര്‍ ഇന്റെര്‍ണല്‍ ഓഡിറ്റേഴ്‌സ് ആയി പ്രവര്‍ത്തിക്കുന്നു.