മാതാപിതാക്കള്‍ വഴിയില്‍ ഇറക്കിവിട്ട കുട്ടിയെ കാണാതായി

06:58 PM 31/05/2016
qdnzeo4w
ടോക്യോ: വികൃതിയെ തുടര്‍ന്ന് മാതാപിതാക്കള്‍ വഴിയിലിറക്കിവിട്ട കുട്ടിയെ കാണാതായി. ജപ്പാനിലെ ഹൊക്കൈഡോയിലാണ് സംഭവം. മാതാപിതാക്കള്‍ക്കൊപ്പം യമാറ്റോ പാര്‍ക്കിലെത്തിയതായിരുന്നു തനൂക്കയെന്ന ഏഴ് വയസ്സുകാരന്‍. പാര്‍ക്കില്‍ നിര്‍ത്തിയിട്ട കാറുകള്‍ക്ക് നേരെ കുട്ടി കല്ലെറിഞ്ഞതിനെ തുടര്‍ന്ന് അഛനും അമ്മക്കും അവനെയും കൊണ്ട് പാര്‍ക്കില്‍ നിന്ന് പെട്ടെന്ന് മടങ്ങേണ്ടി വന്നു. ഇതിനിടയിലാണ് ശിക്ഷയായി കുട്ടിയെ വഴക്കു പറയുകയും വഴിയില്‍ ഇറക്കി വിടുകയും ചെയ്തത്. ഉടന്‍ തിരിച്ചെത്തിയെങ്കിലും കുട്ടിയെ കാണാതാവുകയായിരുന്നു.

കരടികള്‍ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ ധാരാളമുള്ള വനത്തിന് സമീപം കാണാതായ യാമാറ്റോക്കുവേണ്ടി 180ഓളം വരുന്ന സംഘമാണ് തെരച്ചില്‍ നടത്തുന്നത്. കുട്ടിയെ കാണാതായെന്നാണ് മാതാപിതാക്കള്‍ പൊലീസിനോട് ആദ്യം പറഞ്ഞത്. എന്നാല്‍ മര്യാദ പഠിപ്പിക്കാനായി വഴിയില്‍ ഇറക്കിവിടുകയായിരുന്നെന്ന് പിന്നീടാണ് മാതാപിതാക്കള്‍ പൊലീസിനോട് വെളിപ്പെടുത്തിയത്.