09.41 AM 30/10/2016
ഇസ്ലാമാബാദ്: ഭീകരർക്കെതിരായ നിലപാടിൽ സൈന്യവും സർക്കാരും രണ്ടു തട്ടിലാണെന്ന വാർത്ത പുറത്തുവിട്ട പാക് വാർത്താവിതരണമന്ത്രി പർവേസ് റാഷിദിനെ പ്രധാനമന്ത്രി നവാസ് ഷരീഫ് പുറത്താക്കി. സുരക്ഷാ ഉന്നതാധികാരികളുടെ യോഗത്തിലെ വിവരങ്ങൾ പുറത്തുവിട്ട റാഷിദിനെതിരേ നടപടിയെടുത്തതായി പ്രധാനമന്ത്രിയുടെ വക്താവ് മുസാദിഖ് മാലിക് പറഞ്ഞു. ഇതു സംബന്ധിച്ച അന്വേഷണങ്ങൾ നടന്നുവരുകയാണെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭീകരർക്കെതിരേ കടുത്ത നടപടി സ്വീകരിക്കാനുള്ള സർക്കാർ ആവശ്യത്തെ സൈന്യവും ഐഎസ്ഐയും അനുകൂലിച്ചില്ല. ഡോൺ പത്രമാണ് വാർത്ത പുറത്തുവിട്ടത്. വാർത്ത റിപ്പോർട്ട് ചെയ്ത ലേഖകന് സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചത് വൻപ്രതിഷേധത്തിനു കാരണമായിരുന്നു.