മാര്‍ക്ക് സെമിനാര്‍ മാര്‍ച്ച് അഞ്ചിന്

10:21am 08/2/2016

ജോയിച്ചന്‍ പുതുക്കുളം

marcnews_pic1
ഷിക്കാഗോ: വൈദ്യശാസ്ത്ര രംഗത്ത് അനുഭവസ്ഥരും, ഉന്നത പദവി വഹിക്കുന്നവരുമായ അഞ്ച് മികച്ച പ്രഭാഷകരെ ഉള്‍പ്പെടുത്തി മാര്‍ക്ക് സംഘടിപ്പിക്കുന്ന ഈവര്‍ഷത്തെ ആദ്യ വിദ്യാഭ്യാസ സെമിനാര്‍ മാര്‍ച്ച് അഞ്ചിന് ശനിയാഴ്ച നടത്തപ്പെടും. പ്രോസ്‌പെക്ട് ഹൈറ്റ്‌സില്‍, 600 നോര്‍ത്ത് മില്‍വാക്കി അവന്യൂവിലുള്ള കണ്‍ട്രി ഇന്‍ & സ്യൂട്ടാണ് ഈ സെമിനാറിനു വേദിയാകുന്നത്. രാവിലെ 7.30-ന് രജിസ്‌ട്രേഷനോടുകൂടി ആരംഭിക്കുന്ന സെമിനാറിലെ ക്ലാസുകള്‍ 8 മുതല്‍ ഉച്ചകഴിഞ്ഞ് 2.30 വരെ തുടരുന്നതാണ്. റെസ്പിരേറ്ററി കെയര്‍ പ്രൊഫഷണലുകളുടെ ലൈസന്‍സിനാവശ്യമുള്ള 6 സി.ഇ.യു ഈ സെമിനാറില്‍ നിന്നു ലഭ്യമാകും.

കുക്ക് കൗണ്ടി ഹെല്‍ത്ത് ആന്‍ഡ് ഹോസ്പിറ്റല്‍ സിസ്റ്റം എക്‌സിക്യൂട്ടീവ് നേഴ്‌സിംഗ് ഡയറക്ടര്‍ ആഗ്‌നസ് തേരാടി, ഗ്ലാക്‌സോ സ്മിത്ത് ക്ലൈന്‍ റീജണല്‍ മാനേജര്‍ സ്റ്റേയ്‌സി ഓസ്റ്റ്‌മെയര്‍, സ്വീഡീഷ് കവനന്റ് ഹോസ്പിറ്റല്‍ നേഴ്‌സിംഗ് ഡയറക്ടര്‍ അജിമോള്‍ പുത്തന്‍പുരയില്‍, ബോളിംഗ് ബ്രൂക്ക് അമിതാ ഹോസ്പിറ്റല്‍ ഓര്‍ത്തോപീഡിക് ഫുട്ട് & ആംഗിള്‍ സര്‍ജന്‍ ജോ. എം. ജോര്‍ജ്, യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയിയിലെ നിയോനെറ്റോളജി ഫെല്ലോഷിപ്പ് പ്രോഗ്രാം അസോസിയേറ്റ് ഡയറക്ടര്‍ ഡോ. ഹര്‍ജിത് അനന്തകൃഷ്ണന്‍ എന്നിവര്‍ യഥാക്രമം ദി പര്‍പ്പസ്, പാഷ്യന്‍ ആന്‍ഡ് പ്രൈഡ് ഓഫ് എ റെസ്പിരേറ്ററി തെറാപ്പിസ്റ്റ്, സ്‌ട്രൈവ് ടു ക്യൂറ്റ് സ്‌മോക്കിംഗ്, റെഗുലേഷന്‍ ഓഫ് ഹെല്‍ത്ത് കെയര്‍ സിസ്റ്റംസ്, പെരി ഓപ്പറേറ്റീവ് പള്‍മണറി മാനേജ്‌മെന്റ് ഇന്‍ ദ ഓര്‍ത്തോപീഡിക് പേഷ്യന്റ്, റീആക്ടീവ് ഓക്‌സിജന്‍ സ്പിസ്സീസ് ബൂണ്‍ ഓര്‍ ബെയ്ന്‍ എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി സെമിനാറില്‍ ക്ലാസുകള്‍ എടുക്കും. ആധുനിക ചികിത്സാരംഗത്തെ പുത്തന്‍ അറിവുകള്‍ ലഭിക്കുന്ന ഈ സെമിനാറിലെ പങ്കാളിത്തം റെസ്പിരേറ്ററി കെയര്‍ പ്രൊഫഷണലുകള്‍ക്ക് ഒരു മുതല്‍ക്കൂട്ടായിരിക്കും.

സെമിനാറില്‍ പങ്കെടുക്കുന്നതിനുള്ള ഫീസ് മാര്‍ക്ക് അംഗങ്ങള്‍ക്ക് 10 ഡോളറും, അംഗത്വമില്ലാത്തവര്‍ക്ക് 35 ഡോളറുമാണ്. ലൈറ്റ് ബ്രേക്ക് ഫാസ്റ്റും, ലഞ്ചും ഇതില്‍ ഉള്‍പ്പെടും. സെമിനാറിലേക്ക് രജിസ്റ്റര്‍ ചെയ്യുവാന്‍ ംംം.ാമൃരശഹഹശിീശ.െീൃഴ എന്ന വെബ്‌സൈറ്റ് വഴി സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രജിസ്‌ട്രേഷനുള്ള അവസാന തീയതി ഫെബ്രുവരി 29 ആണ്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് കഴിയാത്തവര്‍ സംഘടനയുടെ എഡ്യൂക്കേഷന്‍ കോര്‍ഡിനേറ്റേഴ്‌സായ റെജിമോന്‍ ജേക്കബ് (847 877 6898), സനീഷ് ജോര്‍ജ് (224 616 0487) എന്നിവരുമായി ബന്ധപ്പെടുക. മാര്‍ക്ക് അംഗത്വം പുതുക്കാനും, പുതിയ അംഗത്വമെടുക്കാനും സെമിനാറില്‍ സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇല്ലിനോയിയിലെ എല്ലാ റെസ്പിരേറ്ററി കെയര്‍ പ്രൊഫഷണലുകളുടേയും അവരുടെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകര്‍ക്കമൊപ്പം ഈ വിദ്യാഭ്യാസ സെമിനാറിലേക്ക് മാര്‍ക്ക് എക്‌സിക്യൂട്ടീവിനുവേണ്ടി പ്രസിഡന്റ് യേശുദാസ് ജോര്‍ജ് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു. സെക്രട്ടറി റോയി ചേലമലയില്‍ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്.