12:13 PM 25/10/2016
വല്ലേറ്റ: ദ്വീപ് രാഷ്ട്രമായ മാൾട്ടയിൽ പറന്നുയരുന്നതിനിടെ സൈനിക വിമാനം തകർന്നുവീണ് അഞ്ചുപേർ മരിച്ചു. മാൾട്ടയിലെ പ്രധാന വിമാനത്താവളത്തിലെ റൺവെക്കടുത്ത് ഇന്ന് പുലർച്ചെ ഒരു മണിക്കായിരുന്നു അപകടം.
ഫ്രാൻസ് കസ്റ്റംസിെൻറ ഉടമസ്ഥതയിലുള്ള വിമാനം മയക്കുമരുന്ന് കടത്തുകാരെ നിരീക്ഷിക്കുന്നതിനായി പുറപ്പെട്ടതായിരുന്നു. മരിച്ച അഞ്ചുപേരും ഫ്രഞ്ച് പൗരൻമാരാണെന്ന് മാൾട്ടാ സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്.
പറന്നുയർന്ന ഉടൻ വിമാനം തകർന്നു വീഴുന്നത് കാറിലെ കാമറയിൽ പതിയുകയും ചെയ്തു. സംഭവത്തെ തുടർന്ന് വിമാനത്താവളം അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു.