മിഷന്‍സ് ഇന്ത്യ പതിമൂന്നാമത് വാര്‍ഷീക കണ്‍വന്‍ഷന്‍ ഡാളസ്സില്‍ ഏപ്രില്‍ 8 മുതല്‍

പി.പി.ചെറിയാന്‍
Newsimg1_82080393
ഫാര്‍മേഴ്സ് ബ്രാഞ്ച്: ഡാളസ് ഇന്റര്‍നാഷ്ണല്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ മിഷന്‍സ് ഇന്ത്യയുടെ പതിമൂന്നാമത് വാര്‍ഷീക കണ്‍വന്‍ഷന്‍ ഏപ്രില്‍ 8,9,10 തിയ്യതികളില്‍ ഡാളസ്സില്‍ സംഘടിപ്പിക്കുന്നു.

ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ്സില്‍ നടക്കുന്ന സമ്മേളനത്തില്‍ മിഷന്‍സ് ഇന്ത്യ ജനറല്‍ സെക്രട്ടറി ഡോ.ജോര്‍ജ് ചെറിയാന്‍ മുഖ്യപ്രഭാഷണം നടത്തും.
കണ്‍വന്‍ഷന്റെ ഉദ്ഘാടനം ഏപ്രില്‍ 8 വെള്ളി വൈകീട്ട് 6.30ന് മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാളസ് വികാരി റവ.സജി.പി.സി. നിര്‍വഹിക്കും.

ഏപ്രില്‍ 8, 9, 10 തിയ്യതികളില്‍ വൈകീട്ട് 6.30ന് ഗാനശുശ്രൂഷയോടെ പൊതുയോഗം ആരംഭിക്കും. ഇതോടൊപ്പം തന്നെ ഏപ്രില്‍ 5,6,7 തിയ്യതികളില്‍ രാവിലെ 9.30 മുതല്‍ പന്ത്രണ്ടുവരെ പ്രത്യേക ബൈബിള്‍ ക്ലാസ്സുകള്‍ കരോള്‍ട്ടണ്‍ ഇന്ത്യന്‍ ക്രീക്ക് എച്ച്.ഓ.എയില്‍ വെച്ചു ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

റവ.ഡോ.പി.പി.ഫിലിപ്പ്, പി.വി.ജോണ്‍, ജോണ്‍ മാത്യു, ജോര്‍ജ്ജ് വര്‍ഗീസ്, ജോര്‍ജ്ജ് മാത്യു, സാമണ്‍ ജോര്‍ജ് എന്നിവര്‍ ഉള്‍പ്പെടുന്ന ഒരു കമ്മിറ്റി കണ്‍വന്‍ഷന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
റവ.ഡോ.പി.പി.ഫിലിപ്പ്- 972 416 2957
പി.വി.ജോണ്‍-214 642 9108