മുംബൈ ഭീകരാക്രമണം: ഹെഡ്‌ലിയുടെ മൊഴിയെടുക്കല്‍ തുടങ്ങി

10:07am 08/02/2016
Transtech-Packers-and-Movers-Mumbai
മുംബൈ: 26/11 മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ മൊഴി രേഖപ്പെടുത്തുന്നത് ആരംഭിച്ചു. മുംബൈയിലെ പ്രത്യേക ടാഡ കോടതിയിലാണ് വിഡിയോ കോണ്‍ഫറന്‍സ് വഴി െമാഴി രേഖപ്പെടുത്തുന്നത്. മുംബൈ ഭീകരാക്രമണക്കേസില്‍ ശിക്ഷിക്കപ്പെട്ട് അമേരിക്കയില്‍ തടവില്‍ കഴിയുകയാണ് ഹെഡ്‌ലി.

ഹെഡ്‌ലിയെ ഇന്ത്യയിലത്തെിച്ച് വിചാരണക്ക് വിധേയനാക്കാന്‍ എന്‍.ഐ.എ നടത്തിയ ശ്രമങ്ങള്‍ വിജയംകണ്ടില്ല. മാപ്പുസാക്ഷിയായി പരിഗണിക്കണമെന്ന ഹെഡ്‌ലിയുെട അപേക്ഷ കഴിഞ്ഞ ഡിസംബറില്‍ ടാഡ കോടതി അംഗീകരിച്ചു.ഇതനുസരിച്ചാണ് ഇപ്പോള്‍ മൊഴിനല്‍കുന്നത്. ഇത്തരത്തില്‍ വിദേശത്തുള്ള ഒരാളുടെ മൊഴിയെടുക്കുന്നത് കോടതിയുടെ ചരിത്രത്തില്‍ ആദ്യമാണ്. 2008 നവംബര്‍ 26നായിരുന്നു ആക്രമണം. 166 പേര്‍ കൊല്ലപ്പെട്ട മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകരില്‍ പ്രധാനിയാണ് 2009ല്‍ ഇയാള്‍ അമേരിക്കന്‍ ഏജന്‍സി എഫ്.ബി.ഐയുടെ പിടിയിലായ ഹെഡ്?ലിക്ക് 35 വര്‍ഷത്തെ തടവാണ് അമേരിക്കന്‍കോടതി വിധിച്ചത്.

ഹെഡ്‌ലിയെ ചോദ്യം ചെയ്?തതില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ടാഡ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലെ വസ്തുതകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മുംബൈ ഭീകരാക്രമണത്തിനുപിന്നില്‍ ലശ്കറെ ത്വയ്യിബയാണെന്നും പാക് ചാരസംഘടനയായ ഐ.എസ്.ഐ ഇതിനായി പണം നല്‍കിയെന്നും ഹെഡ്‌ലി വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

പാകിസ്താനിലെ ജമാഅത്തുദ്ദഅ്വ നേതാവ് ഹാഫിസ് സെയ്ദിന്റെ അനുമതിയോടെയാണ് മുംബൈ ഭീകരാക്രമണം നടന്നത്. മുംബൈക്കു പുറമേ ഉപരാഷ്ട്രപതിയുടെ വസതി, ഇന്ത്യാ ഗേറ്റ്, സി.ബി.ഐ ഓഫിസ് എന്നിവിടങ്ങളില്‍ നിരീക്ഷണം നടത്തി ഐ.എസ്.ഐക്ക് വിവരം നല്‍കിയിരുന്നു. പാകിസ്താന്റെ ഐ.എസ്.ഐയിലെ മേജര്‍മാരായ ഇഖ്ബാലും സമീര്‍ അലിയുമാണ് മുംബൈ ആക്രമണം നടത്താന്‍ തന്നെ സഹായിച്ചത്. ഐ.എസ്.ഐയിലെ ബ്രിഗേഡിയര്‍ റിവാസാണ് ലശ്കറെ ത്വയ്യിബ നേതാവ് സകിയുര്‍റഹ്മാന്‍ ലഖ്?വിയെ നിയന്ത്രിക്കുന്നത് എന്നീ വിവരങ്ങളും ഹെഡലി വെളിപ്പെടുത്തിയതായി എന്‍.ഐ.എ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.