10.36 Pm 18-10-2016
കൊച്ചി: മുത്തലാഖ് മനുഷ്യത്ത രഹിതമാണെന്നും മുത്തലാഖിന്റെ കാര്യത്തില്‍ മുസ്ലിം സംഘടനകള്‍ അധികം വൈകാതെ ഏകാഭിപ്രായത്തില്‍ എത്തുമെന്നാണ് താന്‍ കരുതുന്നതെന്നും മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുത്തലാഖിന്റെ മറവില്‍ ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കരുതെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.