മുന്‍ അംബാസിഡര്‍ ശ്രീനിവാസനെതിരേയുള്ള അക്രമത്തെ കെ.എച്ച്.എന്‍.എ അപലപിച്ചു

khna_tp_pic
3/2/2016

ജോയിച്ചന്‍ പുതുക്കുളം

ഷിക്കാഗോ: ഉന്നത വിദ്യാഭ്യാസ സമിതി ഉപാധ്യക്ഷനും മുന്‍ അംബാസിഡറുമായ ടി.പി. ശ്രീനിവാസനെ ഒരുപറ്റം എസ്.എഫ്.ഐ വിദ്യാര്‍ത്ഥികള്‍ അപമാനിക്കുകയും, ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തതില്‍ കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ശക്തമായ പ്രതിക്ഷേധം അറിയിച്ചു.

കേരള ജനതയുടെ സല്‍പേരിനു കളങ്കംവരുത്തിയ ഇതുപോലുള്ള ഗുണ്ടായിസത്തിനെതിരേ പൊതുജനങ്ങളും സര്‍ക്കാരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് പ്രസിഡന്റ് സുരേന്ദ്രന്‍ നായരും, ട്രസ്റ്റി ചെയര്‍മാന്‍ ഷിബു ദിവാകരനും പറഞ്ഞു. കൂടാതെ അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വിദ്യാര്‍ത്ഥി സംഘടനകളെ നിയമംമൂലം നിരോധിക്കുകയും, നോക്കുകുത്തികളെപ്പോലെ നിന്ന പോലീസുകാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും കെ.എച്ച്.എന്‍.എ ആവശ്യപ്പെട്ടു. സതീശന്‍ നായര്‍ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്.