12:29 pm 3/11/2016
ലണ്ടന്‍: ചാമ്ബ്യന്‍സ് ലീഗില്‍ ലൂഡുഗോററ്റ്സിനെതിരെ മെസ്യൂട് ഓസില്‍ നേടിയ ഗോള്‍ കണ്ടാല്‍ ദൈവംപോലും ഫുട്ബോള്‍ ആരാധകനായിപ്പോകുമെന്ന് ആരാധകര്‍ പറയുന്നത് വെറുതെയല്ല.
ഈ ഗോള്‍ കണ്ടാല്‍ ആരും ഫുട്ബോളിനെയും ഓസിലിനെയും സ്നേഹിച്ചുപോവും. പലപ്പോഴും മെസിയുടെ കാലുകളില്‍ മാത്രം കണ്ടിട്ടുള്ള ആ മാന്ത്രിക സ്പര്ശമായിരുന്നു ആരാധകര്‍ ഇന്നലെ ഓസിലില്‍ കണ്ടത്.
മധ്യനിരയില്‍ നിന്ന് നീട്ടിക്കിട്ടിയ പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ ഓസില്‍ മുമ്ബോട്ടു കയറിവന്ന ഗോള്‍ കീപ്പറുടെ മുകളിലൂടെ പന്ത് ചിപ്പ് ചെയ്ത് തടയാനെത്തിയ രണ്ട് ഡിഫന്‍ഡര്‍മാരെയും ഡ്രിബ്ലിംഗ് മികവില്‍ വീഴ്ത്തി വീണ്ടുമെത്തിയ ഗോളിയെ കാഴ്ചക്കാരനാക്കി നേടിയ ഗോളിനെ അതിമനോഹരം എന്ന വാക്കുക്കൊണ്ടല്ലാതെ വിശേഷിപ്പിക്കാനാവില്ല.
മത്സരത്തില്‍ എ ഗ്രൂപ്പില്‍ രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷം ഓസിലിന്റെ മാന്ത്രിക ഗോളിന്റെ മികവില്‍ 3-2ന് ആഴ്സനല്‍ ജയിച്ചുകയറി എന്നറിയുമ്ബോഴെ ആ ഗോളിന്റെ മൂല്യം തിരിച്ചറിയാനാകു. വിജയത്തോടെ അവസാന 16ല്‍ ഇടം പിടിക്കാമെന്ന പ്രതീക്ഷ ആഴ്സണല്‍ സജീവമാക്കി.