09.32 AM 28/10/2016
ഷില്ലോംഗ്: മേഘാലയയിലെ കിഴക്കന്‍ ഖാസി ഹില്‍സ് ജില്ലയില്‍ വൈദ്യുതാഘാതമേറ്റ് ഗര്‍ഭിണിയായ യുവതിയും അഞ്ചു മക്കളും മരിച്ചു. ത്രിസ്ടോലിന്‍ ഷാംഗ്പ്ലിയാംഗ്(35) എന്ന യുവതിയും ഏഴുമാസം മുതല്‍ ഒമ്പതുവയസുവരെയുള്ള കുട്ടികളുമാണ് മരിച്ചത്. ഇവരെ മൗപ്ലാംഗ് ബ്ലോക്കിലെ നോംഗ്തിമൈ നെംഗ് ഗ്രാമത്തിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
വീടിനു സമീപമുള്ള ട്രാന്‍ഫോമറില്‍ നിന്ന് വൈദ്യുതാഘാമേറ്റു മരിച്ചതെന്നാണ് സംശയിക്കുന്നത്. എങ്കിലും എങ്ങനെയാണ് മരിച്ചതെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറെ ചുമതലപ്പെടുത്തിയതായി ജില്ലാ മജിസ്ട്രേറ്റ് പീറ്റര്‍.എസ്. ദഖാര്‍ പറഞ്ഞു.