10.29 PM 27/10/2016
ബാഗ്ദാദ്: മൊസൂള്‍ പിടിച്ചെടുക്കാന്‍ ഇറാക്ക് സൈന്യം ശക്തമായ ആക്രമണം നടത്തുന്നതിനിടെ തെക്കന്‍ മൊസൂളില്‍ സൈന്യത്തില്‍ ചേരാന്‍ തയാറാകാത്ത 232 പേരെ ഐഎസ് വധിച്ചു. ഇറാക്ക് പാര്‍ലമെന്റ് നിയോഗിച്ച മനുഷ്യാവകാശ കമ്മിറ്റിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഹമാം അല്‍ അലില്, അല്‍ അരിജ് എന്നീ ഗ്രാമങ്ങളിലാണ് കൂട്ടക്കുരുതി നടന്നത്. മൊസൂളിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും പിടികൂടിയവരെയാണ് കൊലപ്പെടുത്തിയത്. ഹമാമില്‍ 192 പേരും അല്‍ അരിജില്‍ 42 പേരുമാണ് ഐഎസിന്റെ കൊലക്കത്തിക്ക് ഇരയായത്.