7:41pm 5/3/2016
നാഗോണ്‍
: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പാര്‍ലമെന്റില്‍ പറഞ്ഞ ‘ഫെയര്‍ ആന്‍ ലവ് ലി’ പ്രയോഗം ആവര്‍ത്തിച്ച രാഹുല്‍, കള്ളപ്പണം തിരികെ കൊണ്ടുവരുന്നതിന് പകരം മോദി കള്ളന്‍മാരെ സഹായിക്കുകയാണെന്ന് ആരോപിച്ചു. താങ്കളുടെ സംസാരവും പ്രസംഗവും ആകര്‍ഷകമാണെങ്കിലും ഉള്ള് പൊള്ളയാണ്, അസമില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു രാഹുലിന്റെ വിമര്‍ശം,.
മോദിയെ തെരഞ്ഞെടുത്തതിന് ഇന്ത്യയിലെ ജനങ്ങള്‍ ഇപ്പോള്‍ റീഫണ്ട് ആവശ്യപ്പെടുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് നല്‍കിയ ആവേശ വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതില്‍ മോദി സര്‍ക്കാര്‍ വന്‍ പരാജയമാണെന്നും രാഹുല്‍ വ്യക്തമാക്കി. ഈ വാഗ്ദാന ലംഘനത്തെ ഒരു ഉദാഹരണത്തിലൂടെയാണ് രാഹുല്‍ അവതരിപ്പിച്ചത്. ‘എന്റെയൊരു സുഹൃത്തിന് കമ്പ്യൂട്ടര്‍ ആവശ്യം വന്നു. അതിനായി ഇന്റനെറ്റില്‍ സെര്‍ച്ച് ചെയ്തു. സെര്‍ച്ച് ചെയ്യുന്നതിനിയില്‍ മനോഹരമായ ചിത്രങ്ങളോടുകൂടി ഗുണഗണങ്ങള്‍ അവതരിപ്പിച്ച ഒരു ബ്രാന്‍ഡ് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടു. അത് ഇഷ്ടപ്പെട്ടതോടെ ഓര്‍ഡര്‍ ചെയ്തു. എന്നാല്‍ വീട്ടിലെത്തി തുറന്നു നോക്കിയപ്പോള്‍ പാക്കറ്റില്‍ ഒരു മരക്കഷ്ണമാണ് കാണാന്‍ സാധിച്ചത്. അതിന് ശേഷം ഇപ്പോഴും കമ്പനിയില്‍ നിന്ന് പണം മടക്കി ആവശ്യപ്പെടുകയാണ് സുഹൃത്ത്. ഇതാണ് ഇന്ത്യയില്‍ ഇപ്പോള്‍ സംഭവിക്കുന്നത്’ രാഹുല്‍ വ്യക്തമാക്കി.