മ്യൂണിക്ക് റെയില്‍വെ സ്റ്റേഷനില്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

9.38 PM 10.05.2016
vector-killer-hand
ജര്‍മനിയിലെ മ്യൂണിക്ക് റെയില്‍വെ സ്റ്റേഷനില്‍ കഠാര ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗ്രാഫിംഗ് റെയില്‍വെ സ്റ്റേഷനില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം അഞ്ചിനായിരുന്നു സംഭവം. മയക്കുമരുന്നിന് അടിമയായ 27 കാരനാണ് അക്രമം നടത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.