09:31am
17/2/2016
തലയോലപ്പറമ്പ്: കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ക്ക് മണല്‍ക്കുഴിയില്‍ ദാരുണാന്ത്യം. ഇന്നലെ െവെകുന്നേരം 6.20ന് വെള്ളൂര്‍ പുത്തന്‍ചന്തയ്ക്കു സമീപമുള്ള മണല്‍ക്കുഴിയില്‍ കുളിക്കാനിറങ്ങിയ കുഞ്ഞിരാമന്‍ മെമ്മോറിയല്‍ സ്‌ക്കൂളിലെ ആറ്, ഏഴ് ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് മുങ്ങിമരിച്ചത്.
വെള്ളൂര്‍ വേലത്തറ ലക്ഷ്മണന്റെ മകന്‍ ആനന്ദ് (12), വെള്ളൂര്‍ കീത്തോട്ടത്തില്‍ സതീശന്റെ മകന്‍ വിവേക് (11) എന്നിവരാണ് കുളിക്കുന്നതിനിടയില്‍ മുങ്ങിമരിച്ചത്.
സ്‌കൂള്‍വിട്ടശേഷം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികളെ ഏറെ െവെകിയും കാണാതായതിനെത്തുടര്‍ന്ന് ആനന്ദിന്റെ അമ്മ തെരഞ്ഞ് മണല്‍ക്കടവില്‍ എത്തിയപ്പോള്‍ ഇവര്‍ കുളിക്കുന്നതുകണ്ട് പെട്ടെന്ന് കയറിപ്പോരാന്‍ പറഞ്ഞുമടങ്ങി. എന്നാല്‍, ഇതിനുശേഷം വിദ്യാര്‍ഥികള്‍ മണല്‍ക്കുഴിയുടെ ആഴപ്പരപ്പില്‍ മുങ്ങിത്താഴുന്നത് സമീപത്തുള്ള വീട്ടമ്മ കണ്ട് അലമുറയിട്ടെങ്കിലും രക്ഷപ്പെടുത്താന്‍ സാധിച്ചില്ല. സംഭവമറിഞ്ഞ് കടുത്തുരുത്തി ഫയര്‍ഫോഴ്സും വെള്ളൂര്‍, തലയോലപ്പറമ്പ്, കടുത്തുരുത്തി, പിറവം സ്റ്റേഷനുകളിലെ പോലീസുകാരും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ ആരംഭിച്ചു.
7.30ഓടെ വിവേകിന്റെ മൃതദേഹം കണ്ടെത്തി. രാത്രി 8.20ഓടെ ആനന്ദിന്റെ മൃതദേഹം കിട്ടിയത്. സംഭവമറിഞ്ഞ് ആയിരങ്ങളാണ് മണല്‍ക്കടവിനു സമീപം തടിച്ചുകൂടിയത്. വത്സലയാണ് ആനന്ദിന്റെ മാതാവ്. സഹോദരന്‍ നന്ദു. വിവേകിന്റെ മാതാവ് സിന്ധു. വര്‍ഷ ഏകസഹോദരിയാണ്. മൃതദേഹങ്ങള്‍ െവെക്കം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.
ഇരുവരുടെയും മൃതദേഹങ്ങള്‍ ഉച്ചയ്ക്ക് ഒന്നിന് സ്‌കൂളില്‍ പൊതുദര്‍ശനത്തിനുവച്ചശേഷം മൂന്നിന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.