08:44pm 6/6/2016
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ഡയറക്ടറും മുന്‍ നായകനുമായ രവി ശാസ്ത്രി ടീമിന്റെ പരിശീലകനാകാന്‍ അപേക്ഷ നല്കി. ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനാകാന്‍ അപേക്ഷ നല്‍കിയതായി രവി ശാസ്ത്രി വെളിപ്പെടുത്തി. 18 മാസം ടീമിനൊപ്പം ഡയറക്ടറുടെ ചുമതല വഹിച്ച രവി ശാസ്ത്രി ട്വന്റി 20 ലോകകപ്പ് അവസാനിച്ചതോടെയാണ് ടീമുമായുള്ള കരാര്‍ പൂര്‍ത്തിയാക്കിയത്.
ഇന്ന് രാവിലെ ഇമെയില്‍ വഴി അപേക്ഷ സമര്‍പ്പിച്ചതായി രവി ശാസ്ത്രി പറഞ്ഞു. മുഖ്യ പരിശീലകനെ ആവശ്യപ്പെട്ടു കൊണ്ട് ടീം മാനേജ്മെന്റ് നല്കിയ പരസ്യത്തില്‍ പറയുന്ന എല്ലാ മാനദണ്ഡങ്ങളും താന്‍ പാലിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യ പരിശീലകന് ബി.സി.സി.ഐ നിര്‍കര്‍ഷിക്കുന്ന എല്ലാ യോഗ്യതകളും തനിക്കുണ്ട്. അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞു. മറ്റ് കാര്യങ്ങളെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും രവി ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.
മുന്‍ പരിശീലകന് കുടിയായ സന്ദീപ് പാട്ടീലാണ് ടീം ഇന്ത്യയുടെ മുഖ്യ പരിശീലകനാകാന്‍ അപേക്ഷ നല്‍കിയിരിക്കുന്ന മറ്റൊരു പ്രമുഖന്.