രാജസ്ഥാനില്‍ രണ്ടു ബിജെപി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

10.45 PM 27/10/2016
bjp_2710
ന്യൂഡല്‍ഹി: രാജസ്ഥാനില്‍ രണ്ടു ബിജെപി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുന്‍ കേന്ദ്രമന്ത്രി സുഭാഷ് മഹാറിയ, മുന്‍ എംപി ഹരി സിംഗ് എന്നിവരാണ് ബിജെപി വിട്ടു കോണ്‍ഗ്രസില്‍ ചേര്‍ന്നത്. നരേന്ദ്ര മോദി സര്‍ക്കാരിനോടുള്ള എതിര്‍പ്പും രാജസ്ഥാനിലെ വസുന്ധര രാജെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലുള്ള അതൃപ്തിയുമാണ് പാര്‍ട്ടി വിടുന്നതിനു കാരണമായി ഇരുവരും ചൂണ്ടിക്കാണിക്കുന്നത്.

ന്യൂഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്ത ചടങ്ങില്‍ ഇരുനേതാക്കളും പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല, രാജസ്ഥാന്‍ പിസിസി അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ്, സിഎല്‍പി നേതാവ് രാമേശ്വര്‍ ദുതി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.