രാജ്യസഭ സീറ്റ്‌ലേക്ക് സി.പി.എംസി.പി.ഐ ചര്‍ച്ചയില്‍ തീരുമാനമായില്ല

3:20pm 6/3/2016
elections

തിരുവനന്തപുരം: രാജ്യസഭ സീറ്റ് അടക്കമുള്ള വിഷയങ്ങളില്‍ നടന്ന സി.പി.എംസി.പി.ഐ ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനമായില്ല. തിരുവനന്തപുരം എ.കെ.ജി സെന്ററില്‍ നടന്ന ചര്‍ച്ചയാണ് തീരുമാനമാകാതെ പിരിഞ്ഞത്. സീറ്റ് വിഭജന കാര്യത്തില്‍ ധാരണയായില്ലെന്നും ചര്‍ച്ച തുടരുമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കേന്ദ്ര കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ബിനോയ് വിശ്വത്തിന് വേണ്ടിയാണ് പ്രധാനമായും സി.പി.ഐ രാജ്യസഭാ സീറ്റില്‍ അവകാശവാദം ഉന്നയിക്കുന്നത്.
എല്‍.ഡി.എഫിന് ജയിക്കാവുന്ന ഏക സീറ്റിനായി രണ്ട് പാര്‍ട്ടികളും കഴിഞ്ഞ മുന്നണി യോഗത്തില്‍ അവകാശവാദമുന്നയിച്ചിരുന്നു. കെ.എന്‍. ബാലഗോപാലും ടി.എന്‍. സീമയും സ്ഥാനമൊഴിയുന്ന രണ്ട് സീറ്റില്‍ എം.എല്‍.എമാരുടെ എണ്ണം വെച്ച് ഒരാളെ വിജയിപ്പിക്കാനേ എല്‍.ഡി.എഫിന് കഴിയൂ. അതിനാലാണ് ഈ സീറ്റ് സി.പി.എം ആവശ്യപ്പെടുന്നത്. സീറ്റ് ലഭിച്ചാല്‍ കൊല്ലം ജില്ലയിലെ നേതാവ് പി. സോമപ്രസാദിനെ മത്സരിപ്പിക്കാനാണ് സി.പി.എം നീക്കം.