കോട്ടയം: രാഷ്ട്രീയത്തില്‍ ഒരു പരിതി വരെ പലരെയും വിശ്വവസിക്കാന്‍ കഴിയില്ലെന്ന് മുന്‍ ധനമന്ത്രി കെ.എം മാണി. കുഞ്ഞാലിക്കുട്ടിയെ മാത്രമാണ് വിശ്വവസിക്കാന്‍ കഴിയുന്നത് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരള യാത്രയുടെ സ്വീകരണ വേദിയിലാണ് മാണി ഇക്കാര്യം പറഞ്ഞത്.
കെട്ടിപ്പിടിച്ച് പുണരുകയും കുതികാല്‍വെട്ടുകയും ചെയ്യുന്നവരുണ്ട്. ഇവരുടെ ഇടയില്‍ കുഞ്ഞാലിക്കുട്ടിയെ മാത്രം വിശ്വസിക്കാം. കൂടെ നിന്നാല്‍ ചതിക്കില്ല. അദ്ദേഹത്തിന് രണ്ടു മുഖങ്ങളുമില്ലെന്നും മാണി പറഞ്ഞു. ഇതാദ്യമായാണ് പൊതുവേദിയില്‍ മാണി കോണ്‍ഗ്രസിനെതിരെ ഒളിയമ്പുമായി രംഗത്തു വന്നത്.