റവ.ജോണ്‍ മാത്യു നിര്യാതനായി

09:51am 30/5/2016

– പി.പി.ചെറിയാന്‍
370be2a4-7efc-4243-aa41-8f493c42d328
ന്യൂജേഴ്‌സി: മാര്‍ത്തോമാ സഭയിലെ സീനിയര്‍ പട്ടക്കാരനും, ന്യൂജേഴ്‌സി, ന്യൂയോര്‍ക്ക് ഇടവകകളിലെ മുന്‍ വികാരിയുമായിരുന്ന റവ.ജോണ്‍ മാത്യു മെയ് 26 ന് നിര്യാതനായി.
കുറിയന്നൂര്‍ കിഴക്കെ പ്ലാന്തോട്ടത്തില്‍ കുടുംബാംഗമാണ്. ഭാര്യ സാറാമ്മ മാത്യു(ലിസി കൊച്ചമ്മ). 1977 ല്‍ മാര്‍ത്തോമാ സഭയിലെ പൂര്‍ണ്ണ സമയ പട്ടക്കാരനായി ശുശ്രൂഷയില്‍ പ്രവേശിച്ച ജോണ്‍ മാത്യു അച്ചന്‍ മുംബൈ-ഡല്‍ഹി ഭദ്രാസന സെക്രട്ടറി, ബിഷപ്‌സ് സെക്രട്ടറി, മെഡിക്കല്‍ മിഷന്‍ സെക്രട്ടറി, നവ ജീവന്‍ കേന്ദ്രം ഡയറക്ടര്‍ മാര്‍ത്തോമാ സഭ ഓഫീസ് അഡ്മിനിസ്‌ട്രേറ്റീവ് ആന്റ് പേഴ്‌സണല്‍ മാനേജര്‍ തുടങ്ങിയ നിരവധി സ്ഥാനങ്ങളില്‍ സ്തുത്യര്‍ഹ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരളത്തിലും, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും, വിദേശങ്ങളിലുമുള്ള ഇടവക വികാരിയായും സേവനം അനുഷ്ഠിച്ചിട്ടുള്ള ജോണ്‍ മാത്യു അച്ചന്‍ 2013 ല്‍ സഭാ സേവനത്തില്‍ നിന്നും റിട്ടയര്‍ ചെയ്തു വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു.

മെയ് 30ന് സ്വവസതിയില്‍ നടക്കുന്ന ഒന്നാം ഭാഗശുശ്രൂഷകള്‍ക്ക് റൈറ്റ് റവ.ഗീവര്‍ഗീസ് മാര്‍ അത്താനാസ്യോസ് സഫ്രഗന്‍ മെത്രാപോലീത്താ, തോമസ് മാര്‍ തിമഫിയോസ് എപ്പിസ്‌ക്കോപ്പാ എന്നിവരും ദാന കുറിയന്നൂര്‍ സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ചില്‍ നടക്കുന്ന സംസ്‌ക്കാര ശുശ്രൂഷകള്‍ക്ക് ജോസഫ് മാര്‍ത്തോമാ മെത്രാപോലീത്താ, സഫ്രഗന്‍ മെത്രാപോലീത്താ, ജോസഫ് മാര്‍ ബര്‍ണബാസ്, അബ്രഹാം മാര്‍ പൗലോസ് തുടങ്ങിയ എപ്പിസ്‌ക്കോപ്പാമാരും കാര്‍മ്മികത്വം വഹിക്കും.