റവ. ഫാദര്‍ ജോണ്‍ സി. ഈപ്പന്‍ അമേരിക്കയില്‍ എത്തുന്നു

29/2/2016
വിനോദ് കൊണ്ടൂര്‍ ഡേവിഡ്
Newsimg1_58130764

ന്യൂജേഴ്സി: പ്രശസ്ത പ്രസംഗികനും മലങ്കര ഓര്‍ത്തഡോക്സ് വൈദികനുമായ റവ. ഫാദര്‍ ജോണ്‍ സി. ഈപ്പന്‍ വിശുദ്ധവാരത്തില്‍ അമേരിക്ക സന്ദര്‍ശിക്കുന്നു. ഇപ്പോള്‍ അദ്ദേഹം, മലങ്കര മാനേജിങ്ങ് കമ്മറ്റി മെമ്പറും, കാതോലിക്കേറ്റ് എം.ഡി. സ്‌കൂള്‍ ഗവേര്‍ണിംഗ്­ ബോഡി മെമ്പറും, മാവേലിക്കര ഭദ്രാസനത്തിന്റെ സണ്ഡേ സ്‌ക്കൂളിന്റെ വൈസ് പ്രസിഡന്റും, മാവേലിക്കര പുതിയകാവ് സെന്റ് മേരീസ്­ ഓര്‍ത്തഡോക്സ് കര്‍ത്തീഡ്രലിന്റെ വികാരിയുമാണ്. ഹോളി വീക്കില്‍ അദ്ദേഹം സ്റ്റാറ്റന്‍ ഐലന്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ വിശുദ്ധ വാരത്തോടനുബന്ധിച്ചുള്ള സര്‍വ്വീസുകളില്‍ പങ്കെടുക്കാനാണ് അദ്ദേഹം അമേരിക്കയിലെത്തുന്നത്. വളരെ ചുരുങ്ങിയ കാലത്തേക്കാണ് ആദ്ദേഹം അമേരിക്ക സന്ദര്‍ശിക്കുന്നത്.

അഭിഭാഷക വൃത്തിയില്‍ ബിരുദം നേടിയ അദ്ദേഹം, കുട്ടികളുടേയും യുവജനങ്ങളേയും ഇടയില്‍ അത്മീയത വളര്‍ത്തുന്നതിന് അച്ഛന്‍ നല്‍കുന്ന സംഭാവനകള്‍ വളരെ ശ്രദ്ധേയമാണ്. കഴിഞ്ഞ 10 വര്‍ഷങ്ങളായി നടക്കുന്ന മാവേലിക്കര കണ്‍വന്‍ഷന്‍ തുടങ്ങുന്നതില്‍ പ്രധാന പങ്ക് വഹിച്ചതും അദ്ദേഹമായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: രാജു പള്ളത്ത് 732 429 9529.