റവ.ഫാ. രാജു എം. ദാനിയേല്‍ സൗത്ത് വെസ്റ്റ് ഭദ്രാസന ഫണ്ട് റൈസിംഗ് കമ്മിറ്റി കണ്‍വീനര്‍

08:37am 5/6/2016
Newsimg1_92148478
ഡാളസ്: സൗത്ത് വെസ്റ്റ് ഭദ്രാസന ഫണ്ട് റൈസിംഗ് കമ്മിറ്റി കണ്‍വീനറായി റവ.ഫാ. രാജു എം. ദാനിയേലിനെ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൗസേബിയോസ് നിയമിച്ചു. ഡാളസ് സെന്റ് മേരീസ് വലിയപള്ളി വികാരിയും ഓര്‍ത്തഡോക്‌സ് സഭാ മാനേജിംഗ് കമ്മിറ്റിയംഗവുമാണ് റവ.ഫാ. രാജു എം. ദാനിയേല്‍.

ഭദ്രാസന ആസ്ഥാനത്തു നിര്‍മ്മിക്കുന്ന ചാപ്പല്‍, ഓര്‍ത്തഡോക്‌സ് വില്ലേജ് തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഫണ്ട് കണ്ടെത്തുവാന്‍വേണ്ടിയാണ് ഈ കമ്മിറ്റി പ്രവര്‍ത്തിക്കുന്നത്. സെപ്റ്റംബറില്‍ നറുക്കെടുപ്പ് നടത്തുന്ന റാഫിള്‍ ടിക്കറ്റ് എടുത്തു സഹകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥി­ച്ചു.