റസിയക്ക് ഇനി കൂട്ടായി അബില്‍ കൃഷ്ണന്‍

08:29am
13/2/2016
th (1)

ചേര്‍ത്തല: ‘ക്ലാസ്‌മേറ്റ്‌സി’ലെ റസിയയെന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ നടി രാധിക വിവാഹിതയായി. മുംബൈ സ്വദേശി അബില്‍ കൃഷ്ണനാണ് വരന്‍. പാതിരപ്പള്ളിയിലെ കണ്‍വന്‍ഷന്‍ സെന്ററിലായിരുന്നു വിവാഹം. ചേര്‍ത്തല വല്ലയില്‍ എ.സദാനന്ദന്റെയും ജയശ്രീയുടെയും മകളായ രാധിക 1992 ല്‍ മോഹന്‍ലാല്‍ നായകനായി പുറത്തിറങ്ങിയ വിയറ്റ്‌നാം കോളനിയില്‍ ബാലതാരമായാണ് വെള്ളിത്തിരയിലെത്തിയത്. രാജസേനന്‍ സംവിധാനം ചെയ്ത ഡാര്‍ലിങ് ഡാര്‍ലിങ്, മായാമോഹിനി, ട്വന്റി ട്വന്റി, മിന്നാമിന്നിക്കൂട്ടം, വാര്‍ ആന്‍ഡ് ലവ്, അന്നും ഇന്നും എന്നും, ഷാര്‍ജ ടു ഷാര്‍ജ, വണ്‍ മാന്‍ ഷോ, തസ്‌കര വീരന്‍, ചങ്ങാതിപൂച്ച തുടങ്ങിയ സിനിമകളിലും, നിരവധി ആല്‍ബങ്ങളിലും ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.