ലോസ്ആഞ്ചലസില്‍ സ്വാതിതിരുനാള്‍ദിനം ആഘോഷിച്ചു

08:44am 23/5/2016

Newsimg1_34570651
ലോസ്ആഞ്ചലസ്: കാലിഫോര്‍ണിയയിലെ പ്രമുഖ മലയാളിസംഘടനയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളീസ് (ഓം), സൗത്ത് ഇന്ത്യന്‍ മ്യൂസിക് അക്കാദമിയുടെയും സ്വാതിതിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വിഷ്വല്‍ ആര്‍ട്‌സ് ആന്‍ ഡ് മ്യുസിക്കിന്റെയും സഹകരണത്തോടെസംഘടിപ്പിച്ച ഇരുപത്തിയഞ്ചാമതു സ്വാതിതിരുനാള്‍ സംഗീതോത്സവംഗംഭീരമായി.

മെയ് ഇരുപത്തിയൊന്നു ശനിയാഴ്ചലോസ്ആഞ്ചെലെ സിലെട്ടസ്റ്റിനില്‍ ഉള്ള ചിന്മയമിഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ നിരവധി ഗായകര്‍ സ്വാതിതിരുനാള്‍ കീര്‍ത്തനങ്ങള്‍ ആലപിച്ചു.
രജതജൂബിലിവര്‍ഷമായ ഇത്തവണത്തെ ആഘോഷങ്ങളില്‍ തിരുവിതാംകൂര്‍ റാ ണി ഗൗരിപാര്‍വതിബായി തമ്പുരാട്ടി മുഖ്യാതിഥിയായിരുന്നു. സ്വാതിതിരുനാള്‍ മഹാരാജാവിനെ കുറിച്ചും രാ ജാരവിവര്‍മയെക്കുറിച്ചും തിരുവീതാംകൂര്‍ കൊട്ടാരത്തില്‍നിന്നുംലഭിച്ച ഓര്‍മകളും കഥക ളും അസ്വാദകരുമായി പങ്കുവെച്ച അവര്‍കേരളത്തിന്‍റെ സംസ്കാരവും തനിമ യുംകാത്തുസൂക്ഷിക്കുന്ന പ്രവാസിമലയാളികളെ അഭിനന്ദിച്ചു.

ലോസ്ആഞ്ചെലെസിലും പരിസരങ്ങളിലുമുള്ള സംഗീത വിദ്യാലയ ങ്ങളിലെ വിദ്യാര്‍ഥികള്‍ മുതല്‍ പ്രശസ്തപിന്നണിഗായകന്‍ ശ്രീ ശങ്കരന്‍നമ്പൂതിരിയടക്കമുള്ള സംഗീതജ്ഞര്‍ പരിപാടിയില്‍ പങ്കെടുത്തു. കാലത്ത് എട്ടുമണി മു തല്‍ രാത്രി ഒന്‍പതു മണി വരെനടന്ന സ്വാതിതിരുനാള്‍കീര്‍ത്തനങ്ങളുടെ ആലാപനം സംഗീത പ്രേമികള്‍ക്ക് ഒരു നല്ല വിരുന്നായിരുന്നു.

പത്താമത് രജാ രവിവര്‍മ ചിത്രകലാമത്സരത്തില്‍ സമ്മാനാര്‍ഹരായവര്‍ക്കുള്ള പുരസ് കാരങ്ങള്‍ ചടങ്ങില്‍ സമ്മാനിച്ചു. “ഹാപ്പിമെമ്മറീസ്’ എന്ന വിഷയത്തെ ആസ്പദമാക്കി അമേരിക്കയിലെ വിവിധ സംസ്ഥാ നങ്ങളില്‍ നിന്നായി നൂറിലധികം പേര്‍പങ്കെടുത്ത ചിത്രരചനാമത്സരത്തില്‍, വിവിധ തലങ്ങളിലായി ആകര്‍ഷ് സുരേഷ്, ചെന്‍ ജെയിംസ്, റയാന്‍ വാങ്ങ്, അവുട്രിയൂന്‍ എന്നിവര്‍ ഒന്നാംസ്ഥാനംനേടി.

കിളിമാനൂര്‍കൊട്ടാരത്തിന്റെ ചുമരുകളില്‍നിന്നു ഇന്ത്യന്‍ചിത്രകലയെ ലോകത്തിനുക ാണിച്ചു കൊടുത്ത മഹാചിത്രകാരനായിരുന്ന രാജാരവിവര്‍മയെ ഡോ .രവി രാഘവന്‍ തിങ്ങിനിറഞ്ഞ സഹൃദയര്‍ക്കു ലളിതമായ ഭാഷയില്‍ പരിചയപ്പെടുത്തി. മത്സരത്തില്‍ പങ്കെടുത്ത ചി ്രതങ്ങളുടെ പ്രദര്‍ശനം, തിരുവാതിര, ക്ലാസിക്കല്‍ ഡാന്‍സ് തുടങ്ങിയവ ഇത്തവണത്തെ ആഘോഷങ്ങള്‍ക്ക ്മാറ്റുകൂട്ടി.

കഴിഞ്ഞ രണ്ടരപതിറ്റാണ്ടുകാലം ഈ സംഗീതോത്സവം ഭംഗിയായി നടത്തിയവരെ ആദരിച്ചചടങ്ങില്‍ ഓം പ്രസിഡന്റ് രമാ നായര്‍ ആമുഖപ്രഭാഷണം നടത്തി. സ്വാതിതിരുനാള്‍ ആഘോഷസമിതി ചെയര്‍മാന്‍ ഡോ.ജയകൃഷ്ണന്‍, രവിവര്‍മ ആര്‍ട്‌സ് ചെയര്‍മാന്‍ ഡോ.രവി രാഘവന്‍ എന്നിവര്‍ സംസാ രിച്ചു.പരിപാടികളില്‍ പങ്കെടുത്തവര്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും ഓം സെക്രട്ടറി വിനോദ് ബാഹുലേയന്‍ നന്ദി അറിയിച്ചു.