തിരുവനന്തപുരം: വയനാട്ടിലെ ഭൂമിതട്ടിപ്പ് വിജിലൻസ് അന്വേഷിക്കും. മന്ത്രി എ.കെ.ബാലന്റെ ശുപാർശയിന്മേലാണ് നടപടി. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. അഴിമതി നടന്നുവെന്ന് പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ടിനെത്തുടർന്നാണ് വിജിലൻസ് അന്വേഷണത്തിനു മന്ത്രി ശുപാർശ ചെയ്തത്.
നേരത്തെ ഏഷ്യാനെറ്റ് ന്യൂസാണ് ആദിവാസികള്‍ക്കായി നടപ്പിലാക്കിയ ഭൂമിപദ്ധതികള് അട്ടിമറിച്ച വാര്‍ത്ത പുറത്തുകൊണ്ടുവന്നത്. മുന്‍ മന്ത്രിയുടെ ബന്ധുക്കള്‍ അടങ്ങുന്ന ലോബി ആദിവാസി ഭൂമിയുടെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയത് ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് എത്തിച്ചിരുന്നു.