01:06 pm 14/10/2016
വാഷിങ്ടൺ: ഒഹിയോയിൽ നടന്ന പരിപാടിക്കിടെ പ്രതിഷേധ പ്രകടനം നടത്തിയ യുവതിയോട് ആവശ്യങ്ങൾ തനിക്ക് കത്തിലൂടെ എഴുതിയറിക്കാൻ അഭ്യർഥിച്ച് പ്രസിഡൻറ് ബരാക് ഒബാമ. ‘‘ വയസായി വരികയാണ്, നിങ്ങൾ പറയുന്നത്വ്യക്തമായി കേൾക്കാനാകുന്നില്ല. താങ്കളുടെ ആവശ്യങ്ങളറിയിച്ച് എനിക്ക് കത്തെഴുതൂ’’ എന്നായിരുന്നു പ്രതിഷേധക്കാരിയോട് ഒബാമയുടെ മറുപടി.
തുടർന്ന് സ്ത്രീ കൂടുതൽ ശബ്ദമുയർത്തി. പ്രസിഡൻറിനെ ശ്രദ്ധ ക്ഷണിക്കാൻ മറ്റു മാർഗങ്ങളില്ലെന്നും അവർ വിളിച്ചു പറഞ്ഞു. ‘‘നിങ്ങൾ കത്തെഴുതി നൽകൂ. തീർച്ചയായും പരിഗണിക്കു’’മെന്ന്ഒബാമ വ്യക്തമാക്കി. സദസിൽ നിന്ന് പ്രതിഷേധമുയർത്തിയ സ്ത്രീയെ പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥർ മാറ്റി.
പരിപാടിയിൽ സദസിലുള്ളവരോട് പ്രസിഡൻറ് പദവിയിലേക്കെത്താൻ ഹിലരി കളിൻറന് പിന്തുണയും വോട്ടും നൽകണമെന്ന് അഭ്യർഥിച്ചാണ് ഒബാമ വേദിവിട്ടത്.