05:55 pm 23/10/2016
ദില്ലി: ഹണി ട്രാപ്പ് ആരോപണത്തിൽ ബിജെപി എംപി വരുൺ ഗാന്ധിയുടേതെന്ന് സംശയിക്കുന്ന അശ്ലീല ചിത്രങ്ങൾ നാരദ ന്യൂസ് വെബ് പോര്‍ട്ടൽ പുറത്തുവിട്ടു. ചിത്രങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കാനായിട്ടില്ലെന്ന് വെബ്പോര്‍ട്ടൽ പറയുന്നു. സ്ത്രീകളോടൊപ്പമുള്ള ചിത്രങ്ങൾ കാണിച്ച് പ്രതിരോധരഹസ്യങ്ങൾ വിവാദ ആയുധ ദല്ലാൾ അഭിഷേക് വര്‍മ്മയ്ക്ക് വരുൺ ഗാന്ധി കൈമാറിയെന്നായിരുന്നു ആരോപണം
സ്ത്രീകളോടൊപ്പമുള്ള വരുൺ ഗാന്ധി എംപിയുടെ കിടപ്പറ ചിത്രങ്ങൾ കാണിച്ച് ആയുധ ദല്ലാൾ അഭിഷേക് വര്‍മ്മ വരുൺ ഗാന്ധിയിൽ നിന്ന് തന്ത്രപ്രധാന പ്രതിരോധ രഹസ്യങ്ങൾ ചോര്‍ത്തിയെന്നാരോപിച്ച് ന്യൂയോര്‍ക്കിലെ അഭിഭാഷകൻ എഡ്മണ്ട് അലൻ പ്രധാനമന്ത്രിക്ക് കത്തയച്ചതാണ് വിവാദങ്ങളുടെ തുടക്കം.
അഭിഷേക് ശര്‍മ്മയുടെ വ്യാപാര പങ്കാളിയായിരുന്നു വരുൺ ഗാന്ധിക്കെതിരെ ആരോപണം ഉന്നയിച്ച് പ്രധാനമന്ത്രിക്ക് എഡ്മണ്ട് അലൻ. കത്തിൽ പറയുന്ന അശ്ലീല ചിത്രങ്ങളെന്ന് വ്യക്തമാക്കിയാണ് നാരദാ ന്യൂസ് വെബ്പോര്‍ട്ടൽ പുറത്തുവിട്ടത്. വിദേശരാജ്യങ്ങളിലെ ലൈംഗിക തൊഴിലാളികള്‍ക്കൊപ്പമുള്ള വരുൺ ഗാന്ധിയുടേതെന്ന് സംശയിക്കുന്ന രണ്ട് അശ്ലീല ചിത്രങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കാനായിട്ടില്ലെന്ന് നാരദ ന്യൂസ് വ്യക്തമാക്കുന്നുണ്ട്.
ചിത്രങ്ങളുടെ വിശ്വാസ്യത തെളിഞ്ഞാൽ ഉത്തര്‍പ്രദേശിൽ തെരഞ്ഞെടപ്പിനൊരുങ്ങുന്ന ബിജെപിക്ക് കനത്ത തിരിച്ചടിയാകും. ആരോപണം വരുൺ ഗാന്ധി നിഷേധിച്ചിട്ടുണ്ടെങ്കിലും വരുണിനെ പിന്തുണച്ച് ബിജെപി എത്താത്തത് ശ്രദ്ധേയമാണ്