02.08 AM 29/10/2016
കൊച്ചി: വിജിലന്‍സിന്റെ പ്രതികാര നടപടികളുടെ ഭാഗമായുള്ളതാണ് തനിക്കെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദനക്കേസെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ്. തനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന കേസുകള്‍ മുഴുവന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ ആഭ്യന്തരസെക്രട്ടറി പരിശോധിച്ച് കേസില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയതാണ്. തന്നെ മനപ്പൂര്‍വം അപമാനിക്കാനാണ് ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരാളുടെ പരാതിയില്‍ കേസെടുത്തിട്ടുള്ളത്. അധികാര ദുര്‍വിനിയോഗമാണ് വിജിലന്‍സ് നടത്തുന്നതെന്നും ടോം ജോസ് ആരോപിച്ചു.