01.35 AM 29/10/2016
ജോയിച്ചന്‍ പുതുക്കുളം
ഷിക്കാഗോ: ന്യൂജഴ്സിയിലെ ഹില്‍സ്ബറോയില്‍ അപ്പാര്‍ട്ട്മെന്റിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച ശാസ്ത്രജ്ഞനായ വിനോദ് ബാബു ദാമോദരന്‍, ഭാര്യ ശ്രീജ, മകള്‍ ആതിര എന്നിവരുടെ നിര്യാണത്തില്‍ നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്ക അതിയായ ദുഖം രേഖപ്പെടുത്തി.
ആലപ്പുഴ സ്വദേശിയായ വിനോദ് ബയോ മെഡിക്കല്‍ രംഗത്ത് ശ്രദ്ധേയമായ ഗവേഷണങ്ങള്‍ നടത്തി നേട്ടം കൈവരിച്ചിട്ടുള്ള വ്യക്തിയാണ്. അദ്ദേഹത്തിന്റേയും കുടുംബത്തിന്റേയും വേര്‍പാട് ഒരു വലിയ തീരാനഷ്ടമാണെന്നും അവരുടെ ആത്മശാന്തിയ്ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കുന്നതായും പ്രസിഡന്റ് എം.എന്‍.സി നായര്‍ അറിയിച്ചു. സതീശന് നായര്‍ അറിയിച്ചതാണിത്.