ലണ്ടൻ: വിമാനത്തിൽ ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ സ്പർശിച്ചെന്ന കേസിൽ ഇന്ത്യൻ വംശജനായ വ്യാപാരി ബ്രിട്ടനിൽ അറസ്റ്റിൽ. ഖത്തറിൽ നിന്നും ബ്രിട്ടനിലേക്ക് പോവുകയായിരുന്ന സുമൻദാസ് എന്ന എന്നയാളെയാണ് മാഞ്ചസ്റ്റർ വിമാനത്താവളത്തിൽനിന്ന് അധികൃതർ അറസ്റ്റ് ചെയ്തത്.
ഇദ്ദേഹത്തെ 20 ആഴ്ചത്തെ തടവിന് ബ്രിട്ടീഷ് കോടതി ശിക്ഷിച്ചിട്ടുണ്ട്. ദോഹയിൽ നിന്നും മാഞ്ചസ്റ്ററിലേക്ക് വരുകയായിരുന്ന വിമാനത്തിലാണ് സംഭവം. താൻ മയക്കത്തിലായപ്പോൾ പ്രതി അസ്വാഭാവികമായി സ്പർശിച്ചെന്നാണ് 18കാരിയായ പെൺകുട്ടി പരാതിപ്പെട്ടത്.
അതേസമയം 46കാരനായ സുമൻ ദാസ് കുറ്റം നിഷേധിച്ചു. താൻ അവരെ ബോധപൂർവം സ്പർശിക്കുകയായിരുന്നില്ലെന്നാണ് ദാസ് പറയുന്നത്. എന്നാൽ സാഹചര്യ തെളിവനുസരിച്ച് പ്രതി ലൈംഗികാത്രികമത്തിന് തുനിഞ്ഞതായി കോടതി വിധിച്ചു.
ഇന്ത്യയിൽ വളർന്ന സുമൻദാസ് നിലവിൽ ഖത്തറിലാണ് താമസിക്കുന്നത്. ഭാര്യയോടൊപ്പം അവധിക്കാലം ആഘോഷിക്കാനാണ് ഇദ്ദേഹം ബ്രിട്ടനിലെത്തിയത്.