വിസ്‌കോണ്‍സിന്‍ മിഷനില്‍ വിശുദ്ധ വാരം ആചരിക്കുന്നു

05:54pm 19/3/2016

ജോയിച്ചന്‍ പുതുക്കുളം
visconsin_dhyanam_pic
മില്‍വാക്കി: സെന്റ് ആന്റണീസ് സീറോ മലബാര്‍ മിഷനില്‍ ഈവര്‍ഷത്തെ വിശുദ്ധ വാരാചരം ഭക്തിനിര്‍ഭരമായി ആചരിക്കുന്നു. വെസ്റ്റ് അലിസ് സെന്റ് അലോഷ്യസ് പള്ളിയില്‍ (1414 S 93rd st, West Allis, WI 53214) മാര്‍ച്ച് 19-ന് ശനിയാഴ്ച വൈകിട്ട് 6 മണി മുതല്‍ ഫാ. നവീന്‍ ഒ.എസ്.സി നയിക്കുന്ന ധ്യാനം, ഓശാന ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് ആഘോഷപൂര്‍വ്വമായ കുര്‍ബാന, കുരുത്തോല പ്രദക്ഷിണം എന്നിവയോടുകൂടി പീഡാനുഭവ വാരാചരണത്തിന് തുടക്കംകുറിക്കും.

പെസഹാ വ്യാഴാഴ്ച രാത്രി 9 മണിക്ക് തിരുവത്താഴ കര്‍മ്മാചരണം, അപ്പംമുറിക്കല്‍ ശുശ്രൂഷ എന്നിവയും ദുഖവെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് പീഡാനുഭവ വായന, വെനറേഷന്‍ ഓഫ് ദി ക്രോസ്, കുരിശിന്റെ വഴി എന്നിവയുണ്ടായിരിക്കും. ഈസ്റ്റര്‍ദിനം ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ആഘോഷപൂര്‍വ്വമായ കുര്‍ബാന, സി.സി.ഡി വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍, ഡിന്നര്‍ എന്നിവയോടുകൂടി സമാപിക്കുന്ന വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍ക്ക് സീറോ മലബാര്‍ മിഷന്‍ ഡയറക്ടര്‍ ഫാ. ആന്റണി മണിയമ്പ്രായിലും, മിഷനിലെ മറ്റു മലയാളി വൈദീകരും നേതൃത്വം നല്‍കും. വിശദവിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക: www.malayalammass.com ട്രസ്റ്റ് തോമസ് തറപ്പില്‍ അറിയിച്ചതാണിത്.