വൈദ്യൂതി ലൈന്‍ പൊട്ടിവീണു; അമ്മയും മകനും മരണമടഞ്ഞു

02:10pm 29/5/2016
download (3)
കോട്ടയം: വൈദ്യൂതി ലൈന്‍ പൊട്ടിവീണുണ്ടായ വൈദ്യൂതാഘാതത്തില്‍ വീടിന്റെ മുറ്റത്ത്‌ നില്‍ക്കുകയായിരുന്ന അമ്മയും മകനും മരിച്ചു. വൈക്കം ഇത്തിപ്പുഴ സ്വദേശി രാധ (45), മകന്‍ സുബിന്‍ (22) എന്നിവരാണ്‌ മരണമടഞ്ഞത്‌.
വീടിന്റെ മുറ്റത്ത്‌ നിന്നും പല്ലു തേക്കുന്നതിനിടയില്‍ അമ്മയുടെ ദേഹത്തേക്ക്‌ വൈദ്യൂതി ലൈന്‍ പൊട്ടിവീഴുകയും അമ്മയുടെ അലര്‍ച്ച കേട്ട്‌ രക്ഷിക്കാനായി ഓടിയെത്തിയ സുബിനും ഷോക്കേല്‍ക്കുകയുമായിരുന്നു. പോലീസ്‌ എത്തി ഇന്‍ക്വസ്‌റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. വൈദ്യൂതി ലൈന്‍ വീഴുമ്പോള്‍ ഇവര്‍ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.
പുറത്ത്‌ വഴുവഴുക്കല്‍ ഉണ്ടായിരുന്നതിനാല്‍ അമ്മ വീണതാകുമെന്ന്‌ കരുതി സുബിന്‍ പുറത്തേക്ക്‌ ഓടിയിറങ്ങിയതാകാമെന്നാണ്‌ പോലീസ്‌ വിലയിരുത്തല്‍.