10:34am 17/2/2016
മുംബൈ: 20,000 കോടി രൂപയുടെ നികുതി കുടിശികയുടെ പേരില്‍ മൊബൈല്‍ സേവന ദാതാക്കളായ വോഡഫോണിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്.
കുടിശികയില്‍ 14,200 കോടി രൂപയുടെ ഉടന്‍ അടച്ചില്ലെങ്കില്‍ ബ്രിട്ടണ് ആസ്ഥാനമായ കമ്പനിയുടെ ഇന്ത്യയിലെ വസ്തുവകകള്‍ ജപ്തിചെയ്യുമെന്നാണു നോട്ടീസില്‍ പറയുന്നത്.
2007ല്‍ ഹോങ് കോങ് ആസ്ഥാനമാ ഹച്ചിസണ്‍ ഗ്രൂപ്പിന്റെ ഇന്ത്യയിലെ മൊബൈല്‍ സേവന വിഭാഗമായ ഹച്ച് ടെലികോമിന്റെ 67 ശതമാനം ഓഹരികള്‍ വോഡാഫോണ്‍ ഏറ്റെടുത്തതുമുതലാണ് തര്‍ക്കം തുടങ്ങിയത്. ഇടപാടിലൂടെ വോഡഫോണിണ് മൂലധനനേട്ടം ഉണ്ടായതിനാല്‍ 7,990 കോടി രൂപ നികുതി ഒടുക്കണമെന്നായിരുന്നു ആദായനികുതി വകുപ്പിന്റെ നിലപാട്. എന്നാല്‍ ഇടപാടുകള്‍ ഇന്ത്യയ്ക്കു പുറത്തു നടന്നതിനാല്‍ നികുതി നല്‍കേണ്ട ബാധ്യതയില്ലെന്നായിരുന്നു വോഡഫോണിന്റെ വാദം. നികുതി വകുപ്പിന്റെ നടപടി വോഡാഫോണ്‍ കമ്പനി ചോദ്യംചെയ്തതോടെയാണ് പ്രശ്നം കോടതി വ്യവഹാരത്തിലേക്കു നീണ്ടത്.
നിലവില്‍ തര്‍ക്കം രാജ്യാന്തര ആര്ബിട്രേഷനിലാണ്. സര്‍ക്കാര്‍ കണക്കു പ്രകാരം പിഴയും പലിശയുമുര്പ്പെടെ നിലവില്‍ വോഡാഫോണിന്റെ കുടിശിക 20,000 കോടി രൂപയാണ്